നാമകരണം സംബന്ധിച്ചു പുതിയ അപ്പസ്തോലിക പ്രബോധനം ; വേറൊരു ജീവൻ രക്ഷിക്കാനായുള്ള ജീവത്യാഗവും വീരോചിത പുണ്യം
Wednesday, July 12, 2017 1:00 PM IST
വ​ത്തി​ക്കാ​ൻ​സി​റ്റി: മ​റ്റൊ​രാ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ വേ​ണ്ടി സ്വ​ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ക്കു​ന്ന​വ​രെ​യും വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്കു​യ​ർ​ത്താ​മെ​ന്നു മാ​ർ​പാ​പ്പ. ഇ​തു​സം​ബ​ന്ധി​ച്ച അ​പ്പ​സ്തോ​ലി​ക പ്ര​ബോ​ധ​നം ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ക​ഴി​ഞ്ഞ ദി​വ​സം പു​റ​പ്പെ​ടു​വി​ച്ചു.

ഈ​ശോ​യു​ടെ മാ​തൃ​ക​യും പ​ഠ​ന​വും പി​ഞ്ചെ​ന്ന് ദൈ​വ​സ്നേ​ഹ​ത്തെ പ്ര​തി​യും ക്രി​സ്തീ​യ മൂ​ല്യ​ങ്ങ​ളി​ൽ അ​ടി​യു​റ​ച്ചും ന​ട​ത്തു​ന്ന ജീ​വ​ത്യാ​ഗ​മാ​ണ് നാ​മ​ക​ര​ണ​ത്തി​നു പ​രി​ഗ​ണി​ക്കു​ക. ര​ക്ത​സാ​ക്ഷി​ത്വം, വീ​രോ​ചി​ത​മാ​യ ക്രി​സ്തീ​യ ജീ​വി​തം തു​ട​ങ്ങി​യ​വ​യാ​ണ് ഇ​തു​വ​രെ നാ​മ​ക​ര​ണ​ത്തി​നു പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്.


മ​യോരെം ഹാ​ക് ഡി​ലെ​ക് ഷി​യോ​ണെം (വ​ലി​യ സ്നേ​ഹം) എ​ന്നു തു​ട​ങ്ങു​ന്ന അ​പ്പ​സ്തോ​ലി​ക പ്ര​ബോ​ധ​നം നാ​മ​ക​ര​ണ​ത്തി​നു യോ​ഗ്യ​രാ​കാ​ൻ അ​ഞ്ചു വ്യ​വ​സ്ഥ​കളും നി​ർ​ദേ​ശി​ക്കു​ന്നു.

ഗ​ർ​ഭ​സ്ഥ​ശി​ശു​വി​നെ ര​ക്ഷി​ക്കാ​നാ​യി ത​ന്‍റെ കാ​ൻ​സ​ർ രോ​ഗ​ത്തി​നു​ള്ള ചി​കി​ത്സ നി​ഷേ​ധി​ച്ച ഇ​റ്റ​ലി​ക്കാ​രി കി​യാ​രാ കോ​ർ​ബെ​ള്ള​യു​ടെ 2012-ലെ ​ജീ​വ​ത്യാ​ഗം ഈ ​പ്ര​ബോ​ധ​ന പ്ര​കാ​രം നാ​മ​ക​ര​ണ​ത്തി​നു പ​രി​ഗ​ണി​ക്ക​പ്പെ​ടാ​വു​ന്ന​താ​ണ്.

കു​ഞ്ഞി​നു ജ​ന്മം ന​ല്കി ഒ​രു വ​ർ​ഷ​മാ​യ​പ്പോ​ഴേ​ക്ക് 28-ാം വ​യ​സി​ൽ കി​യാ​രാ രോ​ഗം മൂ​ർ​ച്ഛി​ച്ചു മ​ര​ണ​മ​ട​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.