സഹപാഠിയുടെ വിക്രിയ ഇന്ത്യൻ വിദ്യാർഥിയുടെ ജീവൻ അപഹരിച്ചു
Wednesday, July 12, 2017 1:00 PM IST
ല​​​ണ്ട​​​ൻ: ല​​​ഞ്ച് ബോ​​​ക്സി​​​ലെ സാ​​​ൻ​​​ഡ് വി​​​ച്ചി​​​നു​​​ള്ളി​​​ൽ സ​​​ഹ​​​പാ​​​ഠി ര​​​ഹ​​​സ്യ​​​മാ​​​യി തി​​​രു​​​കി​​​വ​​​ച്ച പാ​​​ൽ​​​ക്ക​​​ട്ടി(​​​ചീ​​​സ്) അ​​​റി​​​യാ​​​തെ ക​​​ഴി​​​ച്ച് ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നാ​​​യ സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി ക​​​ര​​​ൻ​​​ബീ​​​ർ കീ​​​മാ(13) മ​​​രി​​​ച്ചു. വെ​​​സ്റ്റ് ല​​​ണ്ട​​​നി​​​ലെ ഗ്രീ​​​ൻ​​​ഫോ​​​ർ​​​ഡി​​​ലെ സ്കൂ​​​ളി​​​ലാ​​​ണു സം​​​ഭ​​​വം. സ​​​ഹ​​​പാ​​​ഠി​​​യെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു ചോ​​​ദ്യം ചെ​​​യ്ത​​​ശേ​​​ഷം ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ടു.

ക​​​ര​​​ൻ എ​​​ന്നു വി​​​ളി​​​ക്കു​​​ന്ന ക​​​ര​​​ൻ​​​ബീ​​​റി​​​നു ക്ഷീ​​​രോ​​​ത്പ​​​ന്ന​​​ങ്ങ​​​ളോ​​​ട് അ​​​ല​​​ർ​​​ജി​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​തി​​​നാ​​​ൽ​​​ത്ത​​​ന്നെ എ​​​ല്ലാ പാ​​​ൽ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും ഒ​​​ഴി​​​വാ​​​ക്കി​​​യി​​​രു​​​ന്നു. ത​​​ന്‍റെ ല​​​ഞ്ച് ബോ​​​ക്സി​​​ലെ സാ​​​ൻ​​​ഡ്‌​​​വി​​​ച്ചി​​​ൽ സ​​​ഹ​​​പാ​​​ഠി ചീ​​​സ് ഒ​​​ളി​​​പ്പി​​​ച്ചു​​​വ​​​യ്ക്കു​​​മെ​​​ന്നു ക​​​ര​​​ൻ സ്വ​​​പ്നേ​​​പി ചി​​​ന്തി​​​ച്ചി​​​ല്ല.

ഭ​​​ക്ഷ​​​ണം അ​​​ക​​​ത്തു​​​ചെ​​​ന്ന​​​യു​​​ട​​​ൻ അ​​​സ്വ​​​സ്ഥ​​​ത തോ​​​ന്നി​​​യ ക​​​ര​​​ൻ സ്കൂ​​​ൾ അ​​​ധി​​​കൃ​​​ത​​​രു​​​ടെ അ​​​ടു​​​ത്തെ​​​ത്തി. അ​​​വ​​​ർ ആം​​​ബു​​​ല​​​ൻ​​​സ് വി​​​ളി​​​ച്ച് കു​​​ട്ടി​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചു. ര​​​ണ്ടാ​​​ഴ്ച ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ക​​​ഴി​​​ഞ്ഞ ക​​​ര​​​ൻ ക​​​ഴി​​​ഞ്ഞ ഞാ‍യ​​​റാ​​​ഴ്ച മ​​​രി​​​ച്ചു. മ​​​ര​​​ണ​​​സ​​​മ​​​യ​​​ത്ത് കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ എ​​​ല്ലാ​​​വ​​​രും കി​​​ട​​​ക്ക​​​യ്ക്ക​​​രി​​​കി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ല്ലാ​​​വ​​​രോ​​​ടും സൗ​​​ഹൃ​​​ദ​​​ത്തോ​​​ടെ പെ​​​രു​​​മാ​​​റി​​​യി​​​രു​​​ന്ന ക​​​ര​​​ന്‍റെ ജീവിതം ത​​​ല്ലി​​​ക്കെ​​​ടു​​​ത്തി​​​യ സം​​​ഭ​​​വം ത​​​ന്നെ ത​​​ക​​​ർ​​​ത്തു​​​ക​​​ള​​​ഞ്ഞെ​​​ന്നു പി​​​താ​​​വ് അ​​​മ​​​ർ​​​ജീ​​​ത് പ​​​റ​​​ഞ്ഞു. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സ്കൂ​​​ൾ അ​​​ധി​​​കൃ​​​ത​​​ർ സ​​​മ​​​ഗ്ര അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണം.


ഇ​​​നി ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​നും ഇ​​​ത്ത​​​രം ദു​​​ര​​​ന്തം ഉ​​​ണ്ടാ​​​വ​​​രു​​​ത്- അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. അ​​​ല​​​ർ​​​ജി​​​ബാ​​​ധ​​​യാ​​​ണെ​​​ന്ന് അ​​​റി​​​ഞ്ഞ​​​യു​​​ട​​​ൻ ക​​​ര​​​നു ത​​​ങ്ങ​​​ൾ മ​​​രു​​​ന്നു ന​​​ൽ​​​കി​​​യെ​​​ന്നും ഉ​​​ട​​​ൻ ത​​​ന്നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ന്നും വി​​​ല്യം പെ​​​ർ​​​കി​​​ൻ ഹൈ ​​​ച​​​ർ​​​ച്ച് ഓ​​​ഫ് ഇം​​​ഗ്ള​​​ണ്ട് ഹൈ​​​സ്കൂ​​​ളി​​​ന്‍റെ പ്ര​​​ധാ​​​നാ​​​ധ്യാ​​​പി​​​ക ആ​​​ലീ​​​സ് ഹ​​​ഡ്സ​​​ൺ വ്യ​​​ക്ത​​​മാ​​​ക്കി.