നൊബേൽ ജേതാവ് സിയാവോബോ ചൈനീസ് കസ്റ്റഡിയിൽ അന്തരിച്ചു
Thursday, July 13, 2017 1:42 PM IST
ബെ​​​യ്ജിം​​​ഗ് :സ​​​മാ​​​ധാ​​​ന നൊ​​​ബേ​​​ൽ ജേ​​​താ​​​വാ​​​യ ചൈ​​​നീ​​​സ് ജ​​​നാ​​​ധി​​​പ​​​ത്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ലി​​​യു സി​​​യാ​​​വോ​​​ബോ(61) പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ അ​​​ന്ത​​​രി​​​ച്ചു. ക​​​ര​​​ളി​​​ന് അ​​​ർ​​​ബു​​​ദം ബാ​​​ധി​​​ച്ച അ​​​ദ്ദേ​​​ഹ​​​ത്തെ രോ​​​ഗം മൂ​​​ർ​​​ച്ഛി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു മെ​​​ഡി​​​ക്ക​​​ൽ പ​​​രോ​​​ൾ അ​​​നു​​​വ​​​ദി​​​ച്ച് വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ ചൈ​​​ന​​​യി​​​ലെ ഷെ​​​ന്യാം​​​ഗി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. ജ​​​ർ​​​മ​​​നി​​​യി​​​ലോ യു​​​എ​​​സി​​​ലോ അ‍യ​​​ച്ചു ചി​​​കി​​​ത്സി​​​ക്ക​​​ണ​​​മെ​​​ന്ന് കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ഗ്രൂ​​​പ്പു​​​ക​​​ളും അ​​​ഭ്യ​​​ർ​​​ഥി​​​ച്ചെ​​​ങ്കി​​​ലും ചൈ​​​ന അ​​​തെ​​​ല്ലാം നി​​​രാ​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. വി​​​മാ​​​ന​​​യാ​​​ത്ര​​​യ്ക്കു​​​ള്ള ആ​​​രോ​​​ഗ്യ​​​മി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു ചൈ​​​ന​​​യു​​​ടെ ത​​​ട​​​സ​​​വാ​​​ദം.

നാ​​​സി ത​​​ട​​​വ​​​റ​​​യി​​​ൽ മ​​​രി​​​ച്ച കാ​​​ൾ വോ​​​ൺ ഒ​​​സി​​​റ്റ്സ്കി​​​ക്കു​​​ശേ​​​ഷം ക​​​സ്റ്റ​​​ഡി​​​യി​​​ൽ മ​​​രി​​​ക്കു​​​ന്ന ആ​​​ദ്യ​​​ത്തെ നൊ​​​ബേ​​​ൽ പു​​​ര​​​സ്കാ​​​ര ജേ​​​താ​​​വാ​​​ണു ലി​​​യു .

ചൈ​​​ന​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ ജ​​​നാ​​​ധി​​​പ​​​ത്യം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് 2008ൽ ​​​പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ചാ​​​ർ​​​ട്ട​​​റി​​ന്‍റെ സ​​​ഹ​​​ര​​​ച​​​യി​​​താ​​​വാ​​​യി​​​രു​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തെ വി​​​ധ്വം​​​സ​​​ക പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തി​​​യെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് 2009ൽ 11 ​​​വ​​​ർ​​​ഷ​​​ത്തെ ത​​​ട​​​വി​​​നു ശി​​​ക്ഷി​​​ച്ചു. ചൈ​​ന​​യി​​ൽ മ​​നു​​ഷ്യാ​​വ​​കാ​​ശ​​ത്തി​​നു​​വേ​​ണ്ടി അ​​ക്ര​​മ​​ര​​ഹി​​ത സ​​മ​​രം ന​​ട​​ത്തി​​യ​​തി​​ന് 2010ൽ ​​അ​​ദ്ദേ​​ഹ​​ത്തി​​നു നൊ​​ബേ​​ൽ പു​​ര​​സ്കാ​​രം ല​​ഭി​​ച്ചെ​​ങ്കി​​ലും ഓ​​സ്ളോ​​യി​​ൽ ചെ​​ന്നു പു​​ര​​സ്കാ​​രം വാ​​ങ്ങാ​​ൻ ചൈ​​​ന അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ല. പു​​​ര​​​സ്കാ​​​ര​​​ദാ​​​ന ച​​​ട​​​ങ്ങി​​​ൽ ലി​​യു​​വി​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് സം​​​ഘാ​​​ട​​​ക​​​ർ ഒ​​​ഴി​​​ഞ്ഞ ക​​​സേ​​​ര​​​യി​​​ട്ടു.


1955ൽ ​​ചൈ​​ന​​യി​​ലെ ജി​​ലി​​നി​​ൽ ജ​​നി​​ച്ച അ​​ദ്ദേ​​ഹം സാ​​ഹി​​ത്യ​​ത്തി​​ൽ യൂ​​ണി​​വേ​​ഴ്സി​​റ്റി ബി​​രു​​ദം നേ​​ടി. ബു​​ദ്ധി​​ജീ​​വി​​യും പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ക​​നു​​മാ​​യി തി​​ള​​ങ്ങി​​യ അ​​ദ്ദേ​​ഹം ചൈ​​നീ​​സ് ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്ഏ​​റെ ത​​ല​​വേ​​ദ​​ന സൃ​​ഷ്ടി​​ച്ചു.1989​​ലെ ​ടി​​​യാ​​​ന​​​ൻ​​​മെ​​​ൻ ച​​​ത്വ​​​ര​​ത്തി​​ൽ ജ​​നാ​​ധി​​പ​​ത്യ​​ത്തി​​നു​​വേ​​ണ്ടി വി​​ദ്യാ​​ർ​​ഥി​​ക​​ളും പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ക​​രും ന​​ട​​ത്തി​​യ സ​​​മ​​​ര​​​ത്തി​​​ലും അ​​​ദ്ദേ​​​ഹം പ​​ങ്കെ​​ടു​​ത്തു. ലി​​യു സി​​​യാ​​​വോ​​​ബോ​​​യു​​​ടെ ഭാ​​​ര്യ ലി​​​യു സി​​​യാ 2010മു​​​ത​​​ൽ വീ​​​ട്ടു​​​ത​​​ട​​​ങ്ക​​​ലി​​​ലാ​​​ണ്. എ​​​ന്നാ​​​ൽ ഈ​​​യി​​​ടെ ഷെ​​​ന്യാം​​​ഗി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഭ​​​ർ​​​ത്താ​​​വി​​​നെ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ അ​​​വ​​​ർ​​​ക്ക് അ​​​വ​​​സ​​​രം ന​​​ൽ​​​കി.