മക്കാവുവിലെ മുൻ പ്രോസിക്യൂട്ടർക്ക് 21 വർഷം തടവ്
Friday, July 14, 2017 2:08 PM IST
ഹോ​​​ങ്കോ​​​ഗ്: ചൈ​​​ന​​​യു​​​ടെ ഭ​​​ര​​​ണ​​​ത്തി​​​ലു​​​ള്ള മ​​​ക്കാ​​​വു​​​വി​​​ലെ മു​​​ൻ ചീ​​​ഫ് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ ഹോ ​​​ചി​​​യോ മെം​​​ഗി​​​ന് അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ കോ​​​ട​​​തി 21 വ​​​ർ​​​ഷം ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചു.​​​ആ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം കു​​​റ്റ​​​ങ്ങ​​​ളാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ചു​​​മ​​​ത്തി​​​യ​​​ത്.

ര​​​ണ്ടാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം ക​​​രാ​​​ർ ജോ​​​ലി​​​ക​​​ൾ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി ന​​​ൽ​​​കു​​​ക​​​യും ഇ​​​തി​​​ൽ​​​നി​​​ന്നു ഹോ​​​യും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കു​​​ക​​​യും ചെ​​​യ്തെ​​​ന്നാ​​​ണു പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ ആ​​​രോ​​​പി​​​ച്ചത്. പോ​​​ർ​​​ച്ചു​​​ഗീ​​​സ് കോ​​​ള​​​നി​​​യാ​​​യിരുന്ന മ​​​ക്കാ​​​വു 1999ലാ​​​ണു ചൈ​​​ന​​​യ്ക്കു തി​​​രി​​​കെ കി​​​ട്ടി​​​യ​​​ത്. ചൂ​​​താ​​​ട്ട​​​മാ​​​ണ് ഇ​​​വി​​​ട​​​ത്തെ വ​​​ൻ ബി​​​സി​​​ന​​​സ്.


ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലാ​​​ണ് അ​​​ഴി​​​മ​​​തി വി​​​രു​​​ദ്ധ സെ​​​ൽ ഹോ​​​യ്ക്കെ​​​തി​​​രേ ക്രി​​​മി​​​ന​​​ൽ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​ത്. 1999​​​മു​​​ത​​​ൽ 2014വ​​​രെ ചീ​​​ഫ് പ​​​ബ്ലിക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​റാ​​​യി​​​രു​​​ന്ന ഹോ ​​​മ​​​ക്കാ​​​വു​​​വി​​​ന്‍റെ ഭ​​​ര​​​ണ​​​സാ​​​ര​​​ഥി​​​യാ​​​വു​​​മെ​​​ന്നു​​​വ​​​രെ ക​​​രു​​​ത​​​പ്പെ​​​ട്ടി​​​രു​​​ന്നു.

ഷി ​​​ചി​​​ൻ​​​പിം​​​ഗ് ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ശേ​​​ഷം ഉ​​​ന്ന​​​ത​​​പ​​​ദ​​​വി​​​യി​​​ലു​​​ള്ള​​​വ​​​രു​​​ടെ അ​​​ഴി​​​മ​​​തി​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ചു ന​​​ട​​​പ​​​ടി​​​ക​​​ൾ ക​​​ർ​​​ക്ക​​​ശ​​​മാ​​​ക്കി. പാ​​​ർ​​​ട്ടി​​​യി​​​ലും സ​​​ർ​​​ക്കാ​​​രി​​​ലു​​​മു​​​ള്ള നി​​​ര​​​വ​​​ധി ഉ​​​ന്ന​​​ത​​​ർ ന​​​ട​​​പ​​​ടി​​​ക്കു വി​​​ധേ​​​യ​​​രാ​​​യി.