യാത്രാവിലക്ക്: ഡോണൾഡ് ട്രംപിനു വീണ്ടും തിരിച്ചടി
Friday, July 14, 2017 2:08 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ആ​​​റു മു​​​സ്‌​​​ലിം രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് യു​​​എ​​​സി​​​ൽ പ്ര​​​വേ​​​ശ​​​ന​​​വി​​​ല​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ടു പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വി​​​ലെ ഏ​​​താ​​​നും നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ ഹ​​​വാ​​​യ് കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി​​​യ​​​ത് ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നു തി​​​രി​​​ച്ച​​​ടി​​​യാ​​​യി. സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ന്‍റെ പി​​​ൻ​​​ബ​​​ല​​​ത്തി​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ കൊ​​​ണ്ടു​​​വ​​​ന്ന യാ​​​ത്രാ​​​വി​​​ല​​​ക്ക് ഉ​​​ത്ത​​​ര​​​വി​​​ൽ യു​​​എ​​​സി​​​ൽ അ​​​ടു​​​ത്ത ബ​​​ന്ധു​​​ക്ക​​​ളു​​​ള്ള​​​വ​​​ർ​​​ക്ക് പ്ര​​​വേ​​​ശ​​​നം അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു.

അ​​​ടു​​​ത്ത ബ​​​ന്ധു​​​ക്ക​​​ളു​​​ടെ നി​​​ർ​​​വ​​​ച​​​ന​​​ത്തി​​​ൽ​​​നി​​​ന്നു വ​​​ല്യ​​​പ്പ​​​ൻ, വ​​​ല്യ​​​മ്മ, അ​​​മ്മാ​​​വ​​​ൻ, അ​​​മ്മാ​​​വി തു​​​ട​​​ങ്ങി​​​യ​​​വ​​​രെ ഒ​​​ഴി​​​വാ​​​ക്കി​​​യ​​​തി​​​നെ ചോ​​​ദ്യം ചെ​​​യ്തു സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ലാ​​​ണു ഹാ​​​വാ​​​യ് കോ​​​ട​​​തി വി​​​ധി പ​​​റ​​​ഞ്ഞ​​​ത്.


വ​​​ല്യ​​​മ്മ​​​യും വ​​​ല്യ​​​പ്പ​​​നും മ​​​റ്റും അ​​​ടു​​​ത്ത​​​ ബ​​​ന്ധു​​​ക്ക​​​ളാ​​​ണെ​​​ന്നു സാ​​​മാ​​​ന്യ​​​ബോ​​​ധ​​​മു​​​ള്ള​​​വ​​​ർ​​​ക്കെ​​​ല്ലാം മ​​​ന​​​സി​​​ലാ​​​വു​​​മെ​​​ന്നു ജ​​​ഡ്ജി വാ​​​ട്സ​​​ൺ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

നി​​​ല​​​വി​​​ലു​​​ള്ള ഉ​​​ത്ത​​​ര​​​വി​​​ലെ അ​​​നാ​​​വ​​​ശ്യ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഉ​​​ട​​​ൻ ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ജ​​​ഡ്ജി ഉ​​​ത്ത​​​ര​​​വി​​​ട്ടു. പു​​​തി​​​യ ഉ​​​ത്ത​​​ര​​​വ് യു​​​എ​​​സി​​​ൽ വീ​​​സ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന ഒ​​​ട്ടേ​​​റെ​​​പ്പേ​​​ർ​​​ക്കു ഗു​​​ണ​​​ക​​​ര​​​മാ​​​വും. ജ​​​സ്റ്റീ​​​സ് വാ​​​ട്സ​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​നു രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി പ്രാ​​​ബ​​​ല്യ​​​മു​​​ണ്ട്.