ഷിയുടെ വിശ്വസ്തനു സ്ഥാനക്കയറ്റം
Saturday, July 15, 2017 12:33 PM IST
ബെ​യ്ജിം​ഗ്: ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ൻ​പിം​ഗി​ന്‍റെ വി​ശ്വ​സ്ത​ൻ ചെ​ൻ മൈ​ന​ർ​ക്കു സ്ഥാ​ന​ക്ക​യ​റ്റം. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ചൈ​ന​യി​ലെ ദ​രി​ദ്ര പ്ര​വി​ശ്യ​യാ​യ ഗ്രീ​ഷു​വി​ൽ നി​ന്നു ചോ​ങ്കിം​ഗി​ലെ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി മേ​ധാ​വി​യാ​യി ചെ​ൻ ഉ​യ​ർ​ത്ത​പ്പെ​ട്ടു.
ചോ​ങ്കിം​ഗി​ൽ പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സ​ൺ ഷെം​യ്ചാ​യി​യു​ടെ കാ​ര്യം എ​ന്താ​യി എ​ന്ന​റി​വി​ല്ല.

സെ​പ്റ്റം​ബ​ർ - ഒ​ക്‌​ടോ​ബ​റി​ൽ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് ന​ട​ക്കും. അ​തി​ൽ പു​തി​യ പോ​ളി​റ്റ് ബ്യൂ​റോ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ക്കും.


സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്കു ചെ​ൻ ഉ​യ​ർ​ത്ത​പ്പെ​ടും എ​ന്നു സൂ​ച​ന​യു​ണ്ട്. ചെ​ൻ ഷി​യു​ടെ കീ​ഴി​ൽ ചെ​ജി​യാം​ഗ് പ്ര​വി​ശ്യ​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ഷി​യു​ടെ എ​തി​രാ​ളി​യാ​കാ​ൻ ശ്ര​മി​ച്ചു പ​രാ​ജ​യ​പ്പെ​ട്ടു ജ​യി​ലി​ൽ പോ​യ ബോ ​ഷി​ലാ​യി​യു​ടെ നാ​ടാ​ണു ചോ​ങ്കിം​ഗ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.