പാക്കിസ്ഥാനു സഹായം നല്കാൻ കർക്കശ വ്യവസ്ഥകൾ
Saturday, July 15, 2017 12:33 PM IST
വാ​ഷിം​ഗ്ട​ൺ​ ഡി​സി: പാ​ക്കി​സ്ഥാ​നു ന​ല്കു​ന്ന പ്ര​തി​രോ​ധ സ​ഹാ​യ​ത്തി​നും പ​ണം തി​രി​ച്ച​ട​വി​നും ക​ർ​ശ​ന വ്യ​വ​സ്ഥ​ക​ൾ ചു​മ​ത്താ​ൻ അ​മേ​രി​ക്ക​ൻ ജ​ന​പ്ര​തി​നി​ധി സ​ഭ തീ​രു​മാ​നി​ച്ചു.
പാ​ക്കി​സ്ഥാ​ൻ ചി​ല ഭീ​ക​ര പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് ന​ല്കു​ന്ന സ​ഹാ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണി​ത്.

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഹ​ഖാ​നി ഭീ​ക​ര ശൃം​ഖ​ല​യ്ക്കെ​തി​രെ​യും താ​ലി​ബാ​നെ​തി​രെ​യും പാ​ക്കി​സ്ഥാ​ൻ അ​മേ​രി​ക്ക​യു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്.

ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വ​രു​ന്ന ചെ​ല​വ് അ​മേ​രി​ക്ക പാ​ക്കി​സ്ഥാ​നു തി​രി​ച്ചു ന​ല്കാ​റു​ണ്ട്. ഇ​തു ന​ല്കു​ന്ന​തി​നു യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പ്ര​ത്യേ​ക സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണ​മെ​ന്നാ​ണു പ്ര​തി​നി​ധി സ​ഭ ഇ​പ്പോ​ൾ വ്യ​വ​സ്ഥ ചെ​യ്ത​ത്.

ഈ ​വ്യ​വ​സ്ഥ​യോ​ടു കൂ​ടി​യാ​ണു 2018 ലേ​ക്കു​ള്ള പ്ര​തി​രോ​ധ ബ​ജ​റ്റ് പ്ര​തി​നി​ധി​സ​ഭ പാ​സാ​ക്കി​യ​ത്. അ​ടു​ത്ത വ​ർ​ഷം പാ​ക്കി​സ്ഥാ​നു 40 കോ​ടി ഡോ​ള​ർ (2,600 കോ​ടി രൂ​പ) ന​ല്കു​ന്ന​തി​നു ബ​ജ​റ്റി​ൽ വ​ക​യി​രു​ത്ത​ൽ ഉ​ണ്ട്.


അ​മേ​രി​ക്ക​യി​ൽ നി​ന്നു സ​ഹാ​യം തേ​ടു​ന്ന പാ​ക്കി​സ്ഥാ​ൻ അ​മേ​രി​ക്കാ​വി​രു​ദ്ധ ശ​ക്തി​ക​ളെ സ​ഹാ​യി​ക്കു​ന്ന വ​ഞ്ച​ന കാ​ണി​ക്കു​ന്നു​ണ്ടെ​ന്നു ചി​ല പ്ര​തി​നി​ധി​സ​ഭാം​ഗ​ങ്ങ​ൾ വി​മ​ർ​ശി​ച്ചി​രു​ന്നു.

ഉ​സാ​മ ബി​ൻ ലാ​ദ​നെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ച്ച ഡോ. ​ഷ​ക്കീ​ൽ അ​ഫ്രീ​ദി​യെ പാ​ക്കി​സ്ഥാ​ൻ ജ​യി​ലി​ല​ട​ച്ച​തി​നെ ച​ർ​ച്ച​യി​ൽ അം​ഗ​ങ്ങ​ൾ കു​റ്റ​പ്പെ​ടു​ത്തി.

അ​ന്താ​രാ​ഷ്‌​ട്ര ഹീ​റോ ആ​യ ഡോ. ​അ​ഫ്രീ​ദി​യെ പാ​ക്കി​സ്ഥാ​ൻ മോ​ചി​പ്പി​ക്ക​ണ​മെ​ന്നു പ​ല അം​ഗ​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ട്ടു. അ​തു​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണു ബ​ജ​റ്റ് പാ​സാ​ക്കി​യ​ത്.