ഇ​​​ന്ത്യ - യു​​​എ​​​സ് സൈ​​​നി​​​ക സ​​​ഹക​​​ര​​​ണം കൂ​​​ട്ട​​​ണം
Saturday, July 15, 2017 12:33 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ​​​ഡി​​​സി: ഇ​​​ന്ത്യ​​​യു​​​മാ​​​യു​​​ള്ള സൈ​​​നി​​​ക സ​​​ഹ​​​ക​​​ര​​​ണം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക​​​ൻ ജ​​​ന​​​പ്ര​​​തി​​​നി​​​ധി സ​​​ഭ. അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​തി​​​രോ​​​ധ ബ​​​ജ​​​റ്റ് പാ​​​സാ​​​ക്കു​​​ന്പോ​​​ൾ ഇ​​​തു നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന ഭേ​​​ദ​​​ഗ​​​തി​​​കൂ​​​ടി പ്ര​​​തി​​​നി​​​ധി​​​സ​​​ഭ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി. 62,150 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ പ്ര​​​തി​​​രോ​​​ധ ബ​​​ജ​​​റ്റാ​​​ണു സ​​​ഭ പാ​​​സാ​​​ക്കി​​​യ​​​ത്.

ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​ൻ ആ​​​മി ബെ​​​ര നി​​​ർ​​​ദേ​​​ശി​​​ച്ച ഭേ​​​ദ​​​ഗ​​​തി 81നെ​​​തി​​​രേ 344 വോ​​​ട്ടി​​​നാ​​​ണു സ​​​ഭ പാ​​​സാ​​​ക്കി​​​യ​​​ത്. ഇ​​​ത​​​നു​​​സ​​​രി​​​ച്ചു സ​​​ഹ​​​ക​​​ര​​​ണം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നു​​​ള്ള ത​​​ന്ത്രം സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യും പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി​​​യും കൂ​​​ടി ആ​​​ലോ​​​ചി​​​ച്ച് ആ​​​റു​​​മാ​​​സ​​​ത്തി​​​ന​​​കം സ​​​ഭ​​​യെ അ​​​റി​​​യി​​​ക്ക​​​ണം.
ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ പ്ര​​​തി​​​രോ​​​ധ ബ​​​ജ​​​റ്റി​​​ൽ ഇ​​​ന്ത്യയെ പ്ര​​​ധാ​​​ന സൈ​​​നി​​​ക പ​​​ങ്കാ​​​ളി​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. അ​​​തു​​​വ​​​ഴി അ​​​മേ​​​രി​​​ക്ക​​​യു​​​ടെ സൈ​​​നി​​​ക സ​​​ഖ്യ പ​​​ങ്കാ​​​ളി​​​ക​​​ളെ​​​പ്പോ​​​ലെ​​​യു​​​ള്ള പ​​​രി​​​ഗ​​​ണ​​​ന ഇ​​​ന്ത്യ​​​ക്കു ല​​​ഭി​​​ക്കും. സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യും ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ല​​​ഭി​​​ക്കു​​​ന്ന​​​ത് എ​​​ളു​​​പ്പ​​​മാ​​​കും.

ആ​​​മി ബെ​​​ര​​​യു​​​ടെ ഭേ​​​ദ​​​ഗ​​​തി അ​​​നു​​​സ​​​രി​​​ച്ച് പ്ര​​​തി​​​രോ​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ വാ​​​ർ​​​ത്താ​​​വി​​​നി​​​യ​​​മ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ പ​​​ര​​​സ്പ​​​രം പ​​​ങ്കു​​​വ​​​യ്ക്ക​​​ണം. സൈ​​​നി​​​ക സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​നു ക​​​രാ​​​ർ ഉ​​​ണ്ടാ​​​ക്കാ​​​നും ഭേ​​​ദ​​​ഗ​​​തി ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്നു.


പ്ര​​​തി​​​നി​​​ധി സ​​​ഭ​​​യു​​​ടെ നി​​​ർ​​​ദേ​​​ശം ഭ​​​ര​​​ണ​​​കൂ​​​ടം അ​​​തേ​​​പ​​​ടി പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നി​​​ല്ല. പ​​​ക്ഷേ, ഇ​​​ന്ത്യ - യു​​​എ​​​സ് ബ​​​ന്ധം സൈ​​​നി​​​ക​​​ത​​​ല​​​ത്തി​​​ൽ വ​​​ള​​​ർ​​​ന്നു കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന അ​​​വ​​​സ​​​ര​​​ത്തി​​​ൽ ഈ ​​​ഭേ​​​ദ​​​ഗ​​​തി അ​​​തി​​​നു കൂ​​​ടു​​​ത​​​ൽ ഉ​​​ണ​​​ർ​​​വ് പ​​​ക​​​രും.

ഇ​​​ന്ത്യ​​​യു​​​ടെ​​​യും അ​​​മേ​​​രി​​​ക്ക​​​യു​​​ടെ​​​യും സൈ​​​നി​​​ക വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ വാ​​​ർ​​​ത്താ വി​​​നി​​​മ​​​യ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ൽ സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ക​​​രാ​​​ർ അ​​​ണി​​​യ​​​റ​​​യി​​​ൽ ത​​​യാ​​​റാ​​​യി വ​​​രു​​​ന്നു​​​ണ്ട്. ആ​​​യുധങ്ങ​​​ളും സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യും കൈ​​​മാ​​​റു​​​ന്ന കാ​​​ര്യ​​​ത്തി​​​ലും പ​​​ഴ​​​യ​​​തി​​​നേ​​​ക്കാ​​​ൾ അ​​​നു​​​കൂ​​​ല സ​​​മീ​​​പ​​​ന​​​മാ​​​ണ് അ​​​മേ​​​രി​​​ക്ക പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

21-ാം നൂ​​​റ്റാ​​​ണ്ടി​​​ലെ മാ​​​റി​​​വ​​​രു​​​ന്ന പ്ര​​​തി​​​രോ​​​ധ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യു​​​മാ​​​യു​​​ള്ള വ​​​ർ​​​ധി​​​ച്ച സ​​​ഹ​​​ക​​​ര​​​ണം അ​​​മേ​​​രി​​​ക്ക​​​യു​​​ടെ​​​കൂ​​​ടി ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന് ആ​​​മി ബെ​​​ര പ​​​റ​​​ഞ്ഞു.

ഏ​​​ഷ്യ​​​യെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം ഇ​​​ന്ത്യ​​​യും അ​​​മേ​​​രി​​​ക്ക​​​യും ഒ​​​രേ കാ​​​ഴ്ച​​​പ്പാ​​​ടാ​​​ണ് പു​​​ല​​​ർ​​​ത്തു​​​ന്ന​​​തെ​​​ന്ന് യു​​​എ​​​സ് പ്ര​​​തി​​​രോ​​​ധ ഡെ​​​പ്യൂ​​​ട്ടി അ​​​സി​​​സ്റ്റ​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി (തെ​​​ക്കും തെ​​​ക്കു​​​കി​​​ഴ​​​ക്കും ഏ​​​ഷ്യ) കാ​​​ര ആ​​​ബ​​​ർ​​​ക്രോം​​​ബെ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ​​​റ​​​ഞ്ഞി​​​രു​​​ന്നു.