സിയാബോയുടെ ഭാര്യയെ ചൈന മോചിപ്പിക്കണം: ഓസ്ട്രേലിയ
Sunday, July 16, 2017 10:59 AM IST
സി​​​ഡ്നി: അ​​​ന്ത​​​രി​​​ച്ച വി​​​മ​​​ത നേ​​​താ​​​വ് ലി​​​യു സി​​​യാ​​​ബോ​​​യു​​​ടെ ഭാ​​​ര്യ സി​​​യു സി​​​യ​​​യെ വീ​​​ട്ടു​​​ത​​​ട​​​ങ്ക​​​ലി​​​ൽ​​​നി​​​ന്നു മോ​​​ചി​​​പ്പി​​​ക്കാ​​​ൻ ചൈ​​​നീ​​​സ് ഭ​​​ര​​​ണ​​​കൂ​​​ടം ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് ഓ​​​സ്ട്രേ​​​ലി​​​യ. സി​​​യ​​​യ്ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന യാ​​​ത്രാ നി​​​രോ​​​ധ​​​ന​​​വും പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ജൂ​​​ലി ബി​​​ഷ​​​പ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഭ​​​ര​​​ണ​​​പ​​​രി​​​ഷ്ക​​​ര​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തി​​​നു 2009 മു​​​ത​​​ൽ ത​​​ട​​​ങ്ക​​​ലി​​​ലാ​​​ക്ക​​​പ്പെ​​​ട്ട സി​​​യാ​​​ബോ ക​​​ര​​​ൾ അ​​​ർ​​​ബു​​​ദ​​​ത്തെ​​​തു​​​ട​​​ർ​​​ന്ന് വ്യാ​​​ഴാ​​​ഴ്ച​​​യാ​​​ണ് മ​​​രി​​​ച്ച​​​ത്. 2010 ൽ ​​​സി​​​യാ​​​ബോ​​​യ്ക്കു സ​​​മാ​​​ധാ​​​ന​​​ത്തി​​​നു​​​ള്ള നൊ​​​ബേ​​​ൽ ല​​​ഭി​​​ച്ചെ​​​ങ്കി​​​ലും പു​​​ര​​​സ്കാ​​​രം വാ​​​ങ്ങാ​​​ൻ ചൈ​​​നീ​​​സ് സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ല. നൊ​​​ബേ​​​ൽ ല​​​ഭി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു ഭാ​​​ര്യ സി​​​യ​​​യെ ഒ​​​രു കു​​​റ്റ​​​വും ചു​​​മ​​​ത്താ​​​തെ വീ​​​ട്ടു​​​ത​​​ട​​​ങ്ക​​​ലി​​​ലാ​​​ക്കി​​​യ​​​ത്.


സി​​​യ സ്വ​​​ത​​​ന്ത്ര​​​യാ​​​ണെ​​​ന്നും പൗ​​​ര​​​യെ​​​ന്ന നി​​​ല​​​യി​​​ലു​​​ള്ള എ​​​ല്ലാ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും അ​​​വ​​​ർ​​​ക്കു​​​ണ്ടെ​​​ന്നു​​​മാ​​​ണ് ശ​​​നി​​​യാ​​​ഴ്ച ചൈ​​​നീ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ സി​​​യ​​​യു​​​ടെ താ​​​മ​​​സ​​​സ്ഥ​​​ലം അ​​​ട​​​ക്ക​​​മു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ടാ​​​ൻ ത​​​യാ​​​റാ​​​യി​​​ല്ല.