വഞ്ചകരുടെ തല കൊയ്യുമെന്നു പ്രസിഡന്‍റ് എർദോഗൻ
Sunday, July 16, 2017 10:59 AM IST
ഇ​​​സ്താം​​​ബൂ​​​ൾ: ​​​ജ​​​നാ​​​ധി​​​പ​​​ത്യം സം​​​ര​​​ക്ഷി​​​ക്കാ​​​ൻ പ​​​ട്ടാ​​​ള അ​​​ട്ടി​​​മ​​​റി​​​യെ ചെ​​​റു​​​ത്തു തോ​​​ൽ​​​പ്പി​​​ച്ച​​​തി​​​ന്‍റെ പ്ര​​​ഥ​​മ വാ​​​ർ​​​ഷി​​​കം ആ​​​ഘോ​​​ഷി​​​ച്ചു തു​​​ർ​​​ക്കി. പോ​​​രാ​​​ട്ട​​​ത്തി​​​ൽ ജീ​​​വ​​​ൻ ബ​​​ലി​​​കൊ​​​ടു​​​ത്ത 250 പേ​​​രെ അ​​​നു​​​സ്മ​​​രി​​​ച്ച് റാ​​​ലി​​​ക​​​ളും സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളും രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം ന​​​ട​​​ന്നു.

ഇ​​​സ്താം​​​ബൂ​​​ളി​​​ലെ പ്ര​​​ധാ​​​ന അ​​​നു​​​സ്മ​​​ര​​​ണ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത പ്ര​​​സി​​​ഡ​​​ന്‍റ് റ​​​സി​​​പ് ത​​​യ്യി​​​പ് എ​​​ർ​​​ദോ​​​ഗ​​​ൻ രാ​​​ജ്യ​​​ത്തെ വ​​​ഞ്ചി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ ത​​​ല​​​വെ​​​ട്ടു​​​മെ​​​ന്നു മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി. രാ​​​ജ്യ​​​ത്ത് വ​​​ധ​​​ശി​​​ക്ഷ പു​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​ൻ ഒ​​​രു​​​ക്ക​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​​​​​സ്താം​​​​​​ബൂ​​​​​​ളി​​​​​​ലെ ര​​​​​​ക്ത​​​​​​സാ​​​​​​ക്ഷി​​​​​​ക​​​​​​ളു​​​​​​ടെ പാ​​​​​​ല(​​​ബോ​​​സ്ഫൊ​​​റ​​​സ് പാ​​​ലം)​​​​​​ത്തി​​​​​​ലും അ​​​ങ്കാ​​​റ​​​യി​​​ലെ പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ വ​​​സ​​​തി​​​യോ​​​ടു ചേ​​​ർ​​​ന്നും സ്ഥാ​​​​​​പി​​​​​​ച്ച സ്മാ​​​​​​ര​​​​​​ക​​​ങ്ങ​​​ൾ എ​​​​​​ർ​​​​​​ദോ​​​​​​ഗ​​​​​​ൻ രാ​​​​​​ജ്യ​​​​​​ത്തി​​​​​​നു സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ച്ചു. ഭ​​​​​​ര​​​​​​ണം പി​​​​​​ടി​​​​​​ക്കാ​​​​​​ൻ ടാ​​​​​​ങ്കു​​​​​​ക​​​​​​ളു​​​​​​മാ​​​​​​യെ​​​​​​ത്തി​​​​​​യ പ​​​​​​ട്ടാ​​​​​​ള​​​​​​ത്തെ ജ​​​​​​നം വെ​​​​​​റും​​​​​കൈ​​​​​യോ​​​​​ടെ നേ​​​​​​രി​​​​​​ട്ട​​​​​​ത് ബോ​​​സ്ഫൊ​​​റ​​​സ് ​​​പാ​​​​​​ല​​​​​​ത്തി​​​​​​ൽ​​​​​​വ​​​​​​ച്ചാ​​​​​​യി​​​​​​രു​​​​​​ന്നു.
തു​​​ട​​​ർ​​​ന്ന് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ന​​​ട​​​ന്ന പ്ര​​​ത്യേ​​​ക സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലും പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ങ്കെ​​​ടു​​​ത്തു. ഒ​​​രു വ​​​ർ​​​ഷം മു​​​ന്പ് വി​​​മ​​​ത​​​പ​​​ട്ടാ​​​ള​​​ക്കാ​​​ർ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നു ബോം​​​ബു​​​വ​​​ച്ച അ​​​തേ​​​ സ​​​മ​​​യ​​​ത്തു ത​​​ന്നെ​​​യാ​​​യി​​​രു​​​ന്നു സ​​​മ്മേ​​​ള​​​നം.


2016 ജൂ​​​ലൈ 15നാ​​​യി​​​രു​​​ന്നു വി​​​മ​​​ത പ​​​ട്ടാ​​​ള​​​ക്കാ​​​ർ ഭ​​​ര​​​ണം പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​താ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ടാ​​​ങ്കു​​​ക​​​ളും യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ളും ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ളു​​​മാ​​​യെ​​​ത്തി​​​യ പ​​​ട്ടാ​​​ള​​​ക്കാ​​​ർ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നു ബോം​​​ബു വ​​​യ്ക്കു​​​ക​​​യും എ​​​ർ​​​ദോ​​​ഗ​​​ൻ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന അ​​​വ​​​ധി​​​ക്കാ​​​ല റി​​​സോ​​​ർ​​​ട്ട് റെ​​​യ്ഡ് ചെ​​​യ്യു​​​ക​​​യു​​​മു​​​ണ്ടാ​​​യി. എ​​​ന്നാ​​​ൽ എ​​​ർ​​​ദോ​​​ഗ​​​ൻ നേ​​​ര​​​ത്തേ​​ത​​​ന്നെ ര​​​ക്ഷ​​​പ്പെ​​​ട്ടു. ജ​​​ന​​​ങ്ങ​​​ളും സു​​​ര​​​ക്ഷാ സേ​​​ന​​​യും ചേ​​​ർ​​​ന്നാ​​​ണു പ​​​ട്ടാ​​​ള​​​ക്കാ​​​രെ തോ​​​ൽ​​​പ്പി​​​ച്ച് അ​​​ട്ടി​​​മ​​​റി പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.
ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ​​​യും അ​​​ഖ​​​ണ്ഡ​​​ത​​​യു​​​ടെ​​​യും ദി​​​ന​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്ക​​​പ്പെ​​​ട്ട ജൂ​​​ലൈ 15 അ​​​വ​​​ധി​​​ദി​​​നം കൂ​​​ടി​​​യാ​​​ണ്. യു​​​എ​​​സി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന മ​​​ത​​​പു​​​രോ​​​ഹി​​​ത​​​ൻ ഫെ​​​ത്തു​​​ള്ള ഗു​​​ലാ​​​ൻ ആ​​​ണ് പ​​​ട്ടാ​​​ള അ​​​ട്ടി​​​മ​​​റി​​​ക്കു പി​​​ന്നി​​​ലെ​​​ന്നു തു​​​ർ​​​ക്കി ആ​​​രോ​​​പി​​​ക്കു​​​ന്നു. ഗു​​​ലാ​​​നു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് അ​​​ന്പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. അ​​​ട്ടി​​​മ​​​റി​​​ക്കു പി​​​ന്നാ​​​ലെ രാ​​​ജ്യ​​​ത്ത് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ ഇ​​​തു​​​വ​​​രെ പി​​​ൻ‌​​​വ​​​ലി​​​ച്ചി​​​ട്ടി​​​ല്ല.