വിഷവാതകം: ശാസ്ത്രജ്ഞർക്ക് ഉപരോധം ഏർപ്പെടുത്തി
Monday, July 17, 2017 12:10 PM IST
ബ്ര​​​സ​​​ൽ​​​സ്: ഏ​​​പ്രി​​​ലി​​​ൽ സി​​​റി​​​യ​​​യി​​​ൽ ന​​​ട​​​ന്ന വി​​​ഷ​​​വാ​​​ത​​​ക പ്ര​​​യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കു​​​ണ്ടെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന എ​​​ട്ട് പ​​​ട്ടാ​​​ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും എ​​​ട്ട് ശാ​​​സ്ത്ര​​​ജ്ഞ​​​ർ​​​ക്കും യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ ഉ​​​പ​​​രോ​​​ധം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. നി​​​ര​​​വ​​​ധി സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത് സി​​​റി​​​യ​​​യി​​​ലെ ബ​​​ഷാ​​​ർ അ​​​ൽ അ​​​സാ​​​ദ് ഭ​​​ര​​​ണ​​​കൂ​​​ട​​​മാ​​​ണെ​​​ന്ന് ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ടു​​​ന്നു. അ​​​സാ​​​ദ് ഭ​​​ര​​​ണ​​​കൂ​​​ടം ഇ​​​തു നി​​​ഷേ​​​ധി​​​ക്കു​​​ന്നു.


ഇ​​​ഡ്‌​​​ലി​​​ബ് പ്ര​​​വി​​​ശ്യ​​​യി​​​ലെ ഖാ​​​ൻ​​​ഷെ​​​യ്ഖൂ​​​നി​​​ൽ സ​​​രി​​​ൻ എ​​​ന്ന വി​​​ഷ​​​വാ​​​ത​​​ക​​​മാ​​​ണു പ്ര​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട്ട​​​ത്. അ​​​സാ​​​ദി​​​നെ​​​തി​​​രേ പോ​​​രാ​​​ടു​​​ന്ന വി​​​മ​​​ത​​​ർ​​​ക്ക് ഇ​​​തി​​​നു​​​ള്ള ​​​ശേ​​​ഷി​​​യി​​​ല്ലെ​​​ന്നു യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ പ​​​റ​​​യു​​​ന്നു.