ടിബറ്റിൽ ചൈനയുടെ യുദ്ധസമാന സൈനികാഭ്യാസം
Monday, July 17, 2017 12:10 PM IST
ബെ​​​​യ്ജിം​​​​ഗ്/ന്യൂഡൽഹി: ഡോ​​​​ക ലാ​​​​മി​​​​ൽ അ​​​​തി​​​​ർ​​​​ത്തി​​​​സം​​​​ഘ​​​​ർ​​​​ഷം ന​​​​ട​​​​ക്കു​​​​ന്ന പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ടി​​​​ബ​​​​റ്റ​​​​ൻ പീ​​​​ഠ​​​​ഭൂ​​​​മി​​​​യി​​​​ൽ ചൈ​​​​ന​​​​യു​​​​ടെ യു​​​​ദ്ധ​​​​സ​​​​മാ​​​​ന സൈ​​​​നി​​​​കാ​​​​ഭ്യാ​​​​സം. സ​​​​മു​​​​ദ്ര​​​​നി​​​​ര​​​​പ്പി​​​​ൽ​​​​നി​​​​ന്ന് അ​​​​യ്യാ​​​​യി​​​​രം അ​​​​ടി ഉ​​​​യ​​​​രെ 11 മ​​​​ണി​​​​ക്കൂ​​​​ർ ചൈ​​​​ന​​​​യു​​​​ടെ പീ​​​​പ്പി​​​​ൾ​​സ് ലി​​​​ബ​​​​റേ​​​​ഷ​​​​ൻ ആ​​​​ർ​​​​മി (പി​​​​എ​​​​ൽ​​​​എ) സൈ​​​​നി​​​​ക​​​​ർ വെ​​​​ടി​​​​വ​​​​യ്പ് പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ട​​​​ത്തി.

പി​​​​എ​​​​ൽ​​​​എ​​​​യു​​​​ടെ ടി​​​​ബ​​​​റ്റ​​​​ൻ റീ​​​​ജ​​​​ണ​​​​ൽ ക​​​​മാ​​​​ൻ​​​​ഡാ​​​​ണ് അ​​​​ഭ്യാ​​​​സ പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്. സൈ​​​​നി​​​​ക​​​​വി​​​​ന്യാ​​​​സം, സം​​​​യു​​​​ക്ത ആ​​​​ക്ര​​​​മ​​​​ണം, വ്യോ​​​​മ​​​​പ്ര​​​​തി​​​​രോ​​​​ധം തു​​​​ട​​​​ങ്ങി​​​​യ അ​​​​ഭ്യാ​​​​സ​​​​പ്ര​​​​ക​​​​ട​​​​ന​​​​മാ​​​​ണ് പി​​​​എ​​​​ൽ​​​​എ ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്ന് സി​​​​സി​​​​ടി​​​​വി റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. സൈ​​​​നി​​​​കാ​​​​ഭ്യാ​​​​സ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത ബ്രി​​​​ഗേ​​​​ഡ് ബ്ര​​​​ഹ്മ​​​​പു​​​​ത്ര ന​​​​ദീ​​ത​​​​ട​​​​ത്തി​​​​ൽ ക്യാ​​​​ന്പ് ചെ​​​​യ്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഇ​​​​ന്ത്യ-​​​​ചൈ​​​​ന അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ സം​​​​ഘ​​​​ർ​​​​ഷം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ പെട്ടെ ന്നുള്ള സൈ​​​​നി​​​​ക​​​​നീ​​​​ക്ക​​​​ത്തി​​​​നാ​​​​യാ​​​​ണു​​ സൈ​​​​ന്യം ഇ​​​​വി​​​​ടെ ക്യാ​​​​ന്പ് ചെ​​​​യ്യു​​​​ന്ന​​​​ത്.


ബ​​​​ങ്കറു​​​​ക​​​​ളും പീ​​​​ര​​​​ങ്കി​​​​ക​​​​ളും മി​​​​സൈ​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് സൈ​​​​നി​​​​ക​​​​ർ ത​​​​ക​​​​ർ​​​​ക്കു​​​​ന്ന​​​​ത് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള സൈ​​​​നി​​​​കാ​​​​ഭ്യാ​​​​സ​​​​ത്തി​​​​ന്‍റെ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പി​​​​എ​​​​ൽ​​​​എ പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​ട്ടു​​​​ണ്ട്. അ​​​​ടു​​​​ത്തി​​​​ടെ നി​​​​ർ​​​​മി​​​​ച്ച ഭാ​​​​രം കു​​​​റ​​​​ഞ്ഞ യു​​​​ദ്ധ​​​​ടാ​​​​ങ്കു​​​​ക​​​​ളും ആ​​​​ധു​​​​നി​​​​ക ആ​​​​യു​​​​ധ​​​​ങ്ങ​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​യി​​​​രു​​​​ന്നു അ​​​​ഭ്യാ​​​​സ​​​​പ്ര​​​​ക​​​​ട​​​​നം.

ഇ​​​​തി​​​​നി​​​​ടെ, ടി​​​​ബ​​​​റ്റി​​​​ൽ മൊ​​​​ബൈ​​​​ൽ സേ​​​​വ​​​​നം ന​​​​ല്കു​​​​ന്ന ഏ​​​​ജ​​​​ൻ​​​​സി, അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി വാ​​​​ർ​​​​ത്താ​​​വി​​​​നി​​​​​മ​​​​യം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള നെ​​​​റ്റ്‌​​​​വ​​​​ർ​​​​ക്ക് സ​​​​ജ്ജീ​​​​ക​​​​രി​​​​ച്ച​​​​താ​​​​യും റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ട്.