പാക്കിസ്ഥാനിലെ ചാവേർ ആക്രമണം: മരണം 27 ആയി
Tuesday, July 25, 2017 1:29 PM IST
ലാ​​​ഹോ​​​ർ: പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ലാ​​​ഹോ​​​റി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​വാ​​​സ് ഷ​​​രീ​​​ഫി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​നും പാ​​​ക് പ​​​ഞ്ചാ​​​ബ് പ്ര​​​വി​​​ശ്യ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ ഷ​​​ഹ്ബാ​​​സ് ഷ​​​രീ​​​ഫി​​​ന്‍റെ വ​​​സ​​​തി​​​ക്കു സ​​​മീ​​​പം പ​​​ച്ച​​​ക്ക​​​റി​​​ച്ച​​​ന്ത​​​യി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ എ​​​ണ്ണം 27 ആ​​​യി.

12 വ​​​യ​​​സു​​​കാ​​​ര​​​നാ​​​യ സോ​​​ൾ മ​​​സി​​​ഹ് എ​​​ന്ന ക്രൈ​​​സ്ത​​​വ ബാ​​​ല​​​നാ​​​ണ് ഇ​​​ന്ന​​​ലെ മ​​​ര​​​ണ​​​ത്തി​​​നു കീ​​​ഴ​​​ട​​​ങ്ങി​​​യ​​​ത്. ച​​​ന്ത​​​യി​​​ലെ ക​​​ളി​​​പ്പാ​​​ട്ട വി​​​ല്പ​​​ന​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്നു സോ​​​ൾ.​​​ ലാ​​​ഹോ​​​ർ ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം.


പ​​​രി​​​ക്കേ​​​റ്റു ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന 60 പേ​​​രി​​​ൽ മൂ​​​ന്നു​​​പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്.​​​മോ​​​ട്ടോ​​​ർ​​​സൈ​​​ക്കി​​​ളി​​​ൽ വ​​​ന്ന ചാ​​​വേ​​​ർ പൊ​​​ട്ടി​​​ത്തെ​​​റി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം തെ​​​ഹ്‌​​​രി​​​ക്-​​​ഇ-​​​താ​​​ലി​​​ബാ​​​ൻ ഏ​​​റ്റെ​​​ടു​​​ത്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.