അൽ അക്സ മോസ്കിലെ മെറ്റൽ ഡിറ്റക്ടർ നീക്കി
അൽ അക്സ മോസ്കിലെ മെറ്റൽ ഡിറ്റക്ടർ നീക്കി
Tuesday, July 25, 2017 1:29 PM IST
അ​​​മ്മാ​​​ൻ: കി​​​ഴ​​​ക്ക​​​ൻ ജ​​​റു​​​സ​​​ല​​​മി​​​ലെ അ​​​ൽ അ​​​ക്സ മോ​​​സ്കി​​​ന്‍റെ പ്ര​​​വേ​​​ശ​​​ന ക​​​വാ​​​ട​​​ത്തി​​​ൽ സ്ഥാ​​​പി​​​ച്ച കാ​​​മ​​​റ​​​ക​​​ളും മെ​​​റ്റ​​​ൽ ഡി​​​റ്റ​​​ക്ട​​​ർ ഇ​​​സ്ര​​​യേ​​​ൽ നീ​​​ക്കം ചെ​​​യ്തു.

മെ​​​റ്റ​​​ൽ ഡി​​​റ്റ​​​ക്ട​​​ർ സ്ഥാ​​​പി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച മുസ്‌ലിംകൾ പ്ര​​​തി​​​ഷേ​​​ധ​​​സൂ​​​ച​​​ക​​​മാ​​​യി പ​​​ള്ളി​​​ക്കു വെ​​​ളി​​​യി​​​ലാ​​​ണു പ്രാ​​​ർ​​​ഥ​​​നാ​​​ശു​​​ശ്രൂ​​​ഷ​​​ക​​​ൾ നി​​​ർ​​​വ​​​ഹി​​​ച്ച​​​ത്. ‌ജൂ​​​ലൈ 14നു ​​​ര​​​ണ്ട് ഇ​​​സ്ര​​​യേ​​​ൽ സു​​​ര​​​ക്ഷാ​​​സൈ​​​നി​​​ക​​​ർ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച​​​തും ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ ര​​​ണ്ടു പേ​​​രെ ഇ​​​സ്ര​​​യേ​​​ൽ സേ​​​ന വെ​​​ടി​​​വ​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തു​​​മാ​​​ണ് സം​​​ഘ​​​ർ​​​ഷം മൂ​​​ർ​​​ച്ഛി​​​ക്കാ​​​ൻ കാ​​​ര​​​ണ​​​മാ​​​യ​​​ത്. തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ ഇ​​​സ്ര​​​യേ​​​ൽ-​​​പ​​​ല​​​സ്തീ​​​ൻ പൗ​​​ര​​​ന്മാ​​​രാ​​​യ ഏ​​​ഴു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. സം​​​ഘ​​​ർ​​​ഷം ല​​​ഘൂ​​​ക​​​രി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ഇ​​​സ്ര​​​യേ​​​ലി​​​നോ​​​ട് ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര സ​​​ഭ സു​​​ര​​​ക്ഷാ കൗ​​​ൺ​​​സി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.


പ​​​ള്ളി​​​യി​​​ൽ സ്ഥാ​​​പി​​​ച്ച മെ​​​റ്റ​​​ൽ ഡി​​​റ്റ​​​ക്ട​​​റും കാ​​​മ​​​റ​​​ക​​​ളും നീ​​​ക്ക​​​ണ​​​മെ​​​ന്നു പ​​​ല​​​സ്തീ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി റ​​​മി ഹ​​​മ​​​ദ​​​ള്ള​​​യും ഇ​​​സ്ര​​​യേ​​​ലി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.