താലിബാൻ ആക്രമണം: 26 അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടു
താലിബാൻ ആക്രമണം: 26 അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടു
Wednesday, July 26, 2017 1:23 PM IST
കാ​​​ബൂ​​​ൾ: കാ​​​ണ്ഡ​​​ഹാ​​​ർ പ്ര​​​വി​​​ശ്യ​​​യി​​​ലെ അ​​​ഫ്ഗാ​​​ൻ സൈ​​​നി​​​ക ക്യാ​​​ന്പി​​​ൽ താ​​​ലി​​​ബാ​​​ൻ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 26 സൈ​​​നി​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 13 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തെ​​​ന്നു പ്ര​​​തി​​​രോ​​​ധ മ​​ന്ത്രാ​​ല​​യം അ​​​റി​​​യി​​​ച്ചു.

ഇ​​​തേ​​​സ​​​മ​​​യം, 74 സൈ​​​നി​​​ക​​​രെ വ​​​ധി​​​ച്ചെ​​​ന്നും ആ​​​റു പേ​​​രെ ത​​​ട​​​വു​​​കാ​​​രാ​​​ക്കി​​​യെ​​​ന്നും താ​​​ലി​​​ബാ​​​ൻ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

ക​​​ർ​​​സാ​​​ലി മേ​​​ഖ​​​ല​​​യി​​​ലെ സൈ​​​നി​​​ക ക്യാ​​​ന്പി​​​നു നേ​​​ർ​​​ക്ക് ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്.​​​നൂ​​​റു​​​ക​​​ണ​​​ക്കി​​​നു താ​​​ലി​​​ബാ​​​ൻ്കാ​​​ർ വി​​​വി​​​ധ ദി​​​ശ​​​ക​​​ളി​​​ൽ​​​നി​​​ന്നു ക്യാ​​​ന്പി​​​ലേ​​​ക്ക് ഇ​​​ര​​​ച്ചു​​​ക​​​യ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. പോ​​​രാ​​​ട്ടം മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ നീ​​​ണ്ടു.


യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ അ​​​ഫ്ഗാ​​​ൻ സൈ​​​ന്യം ക്യാ​​​ന്പു തി​​​രി​​​കെ പി​​​ടി​​​ച്ചെ​​​ന്നു പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രാ​​​ല​​​യം പി​​ന്നീ​​ടു വ്യ​​ക്ത​​മാ​​ക്കി.

സൈ​​​ന്യ​​​ത്തി​​​നും പോ​​​ലീ​​​സി​​​നു​​​മെ​​​തി​​​രേ താ​​​ലി​​​ബാ​​​ൻ അ​​​ടു​​​ത്ത​​​യി​​​ടെ ആ​​​ക്ര​​​മ​​​ണം ശ​​​ക്ത​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

മ​​​സാ​​​ർ ഇ ​​​ഷ​​​റീ​​​ഫി​​​ൽ ഏ​​​പ്രി​​​ലി​​​ൽ താ​​​ലി​​​ബാ​​​ൻ ഭീ​​​ക​​​ര​​​ർ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 140 സൈ​​​നി​​​ക​​​ർ​​​ക്കു ജീ​​​വ​​​ഹാ​​​നി നേ​​​രി​​​ട്ടു. മാ​​​ർ​​​ച്ചി​​​ൽ കാ​​​ബൂ​​​ളി​​​ലെ സ​​​ർ​​​ദാ​​​ർ ദാ​​​വൂ​​​ദ് ഖാ​​​ൻ സൈ​​​നി​​​ക ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ന​​ട​​ന്ന ഭീ​​ക​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 50 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച മൂ​​​ന്നു ഡി​​​സ്ട്രി​​​ക്ടു​​​ക​​​ൾ താ​​​ലി​​​ബാ​​​ൻ കൈ​​​വ​​​ശ​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.