ഡോവൽ ചർച്ച നടത്തി; ഇന്നു ഷിയെ കാണും
ഡോവൽ ചർച്ച നടത്തി;  ഇന്നു ഷിയെ കാണും
Thursday, July 27, 2017 11:32 AM IST
ബെ​യ്ജിം​ഗ്: ഇ​ന്ത്യ​യു​ടെ​യും ചൈ​ന​യു​ടെ​യും ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്‌‌​ടാ(​എ​ൻ​എ​സ്എ)​ക്ക​ൾ അ​തി​ർ​ത്തി​പ്ര​ശ്നം ച​ർ​ച്ച​ചെ​യ്തു. ച​ർ​ച്ച​യ്ക്ക​പ്പു​റം എ​ന്തെ​ങ്കി​ലും ഉ​ണ്ടാ​യ​താ​യി സൂ​ച​ന​യി​ല്ല. ഇ​ന്നു മ​റ്റു ബ്രി​ക്സ് രാ​ജ്യ​ങ്ങ​ളു​ടെ എ​ൻ​എ​സ്എ​മാ​രോ​ടൊ​പ്പം ഇ​ന്ത്യ​യു​ടെ അ​ജി​ത് ഡോ​വ​ൽ ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ൻ​പിം​ഗി​നെ കാ​ണു​ന്നു​ണ്ട്. അ​പ്പോ​ൾ അ​തി​ർ​ത്തി ച​ർ​ച്ചാ​വി​ഷ​യ​മാ​കാ​നി​ട​യി​ല്ല.

ഭൂ​ട്ടാ​ൻ-​ഇ​ന്ത്യ അ​തി​ർ​ത്തി​യി​ൽ ചൈ​നീ​സ് സേ​ന​യും ഇ​ന്ത്യ​ൻ സേ​ന​യും മു​ഖാ​മു​ഖം നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ഇ​ന്ത്യ​ൻ സേ​ന നി​രു​പാ​ധി​കം പി​ൻ​വാ​ങ്ങി​യാ​ലേ ച​ർ​ച്ചയു​ള്ളൂ എ​ന്നാ​യി​രു​ന്നു ഇ​ന്ന​ലെ​ വ​രെ ചൈ​ന​യു​ടെ നി​ല​പാ​ട്.

അ​ജി​ത് ഡോ​വ​ലും ചൈ​നീ​സ് എ​ൻ​എ​സ്എ​യും സ്റ്റേ​റ്റ് കൗ​ൺ​സി​ല​റു​മാ​യ യാം​ഗ് ജി​യേ​ച്ചി​യും ത​മ്മി​ൽ 30 മി​നി​റ്റേ സം​സാ​രി​ച്ചു​ള്ളൂ. പ​ര​സ്പ​ര​ബ​ന്ധം, രാ​ജ്യാ​ന്ത​ര വി​ഷ​യ​ങ്ങ​ൾ, ബ്രി​ക്സ് കാ​ര്യ​ങ്ങ​ൾ എ​ന്നി​വ​യ്ക്കൊ​പ്പം പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ളും അ​വ​ർ ച​ർ​ച്ച​ചെ​യ്തെ​ന്നു ചൈ​നീ​സ് വാ​ർ​ത്താ ഏ​ജ​ൻ​സി സി​ൻ​ഹു​വ അ​റി​യി​ച്ചു. ച​ർ​ച്ച​യെ​പ്പ​റ്റി ഇ​ന്ത്യ കൂ​ടു​ത​ലൊ​ന്നും പ​റ​ഞ്ഞി​ല്ല. ഡോ​ക ലാ​യി​ലെ സം​ഘ​ർ​ഷ​നി​ല ച​ർ​ച്ചാ​വി​ഷ​യ​മാ​യെ​ന്നു ചൈ​ന സൂ​ചി​പ്പി​ച്ച​ല്ലോ എ​ന്നാ​ണ് ഇ​ന്ത്യ​ൻ നി​ല​പാ​ട്.


ബ്ര​സീ​ൽ, ചൈ​ന, റ​ഷ്യ, ഇ​ന്ത്യ, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നി​വ​യാ​ണ് ബ്രി​ക്സ് രാ​ജ്യ​ങ്ങ​ൾ. ഇ​ന്നു ഷി​യു​മാ​യി എ​ല്ലാ പ്ര​തി​നി​ധി​ക​ളും ഒ​ന്നി​ച്ചാ​ണ് ച​ർ​ച്ച നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. പ്ര​ത്യേ​ക കൂ​ടി​ക്കാ​ഴ്ച​യ്ക്കു സാ​ധ്യ​ത​യു​ള്ള​താ​യി റി​പ്പോ​ർ​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.