ഉത്തരകൊറിയ ചർച്ചയ്ക്കു തയാറാവണമെന്നു ചൈന
ഉത്തരകൊറിയ ചർച്ചയ്ക്കു തയാറാവണമെന്നു ചൈന
Tuesday, August 8, 2017 11:32 AM IST
ബെ​​​യ്ജിം​​​ഗ്: അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ആ​​​ഹ്വാ​​​നം ചെ​​​വി​​​ക്കൊ​​​ണ്ട് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ ച​​​ർ​​​ച്ച​​​യ്ക്കു ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് ചൈ​​​ന.

ഭൂ​​​ഖ​​​ണ്ഡാ​​​ന്ത​​​ര ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ പ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ യു​​എ​​ൻ ര​​ക്ഷാ​​സ​​മി​​തി ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യ്ക്കു​​​മേ​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ഉ​​​പ​​​രോ​​​ധം പൂ​​ർ​​ണ​​മാ​​യും ന​​ട​​പ്പാ​​ക്കു​​മെ​​ന്നു പ്ര​​ഖ്യാ​​പി​​ച്ച ചൈ​​ന ഉ​​പ​​രോ​​ധം​​മൂ​​ലം ത​​ങ്ങ​​ൾ​​ക്ക് ഏ​​റെ സാ​​ന്പ​​ത്തി​​ക ന​​ഷ്ട​​മു​​ണ്ടാ​​വു​​മെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി.

ഉ​​ത്ത​​ര​​കൊ​​റി​​യ​​യു​​ടെ സു​​ഹൃ​​ത്താ​​യ ചൈ​​ന​​യ്ക്ക് അ​​വ​​രു​​മാ​​യി ന​​ല്ല​​തോ​​തി​​ൽ വാ​​ണി​​ജ്യ ഇ​​ട​​പാ​​ടു​​ണ്ട്. ഉ​​പ​​രോ​​ധ​​ത്തി​​ന്‍റെ അ​​​ന​​​ന്ത​​​ര​​​ഫ​​​ലം ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ബാ​​​ധി​​​ക്കു​​​ക ചൈ​​​ന​​​യെ ആ​​​ണെ​​​ങ്കി​​ലും മേ​​​ഖ​​​ല​​​യു​​​ടെ സ​​​മാ​​​ധാ​​​ന​​​ത്തി​​​നും സു​​​സ്ഥി​​​ര​​​ത​​​യ്ക്കു​​​മാ​​​യി ഉ​​​പ​​​രോ​​​ധ​​ത്തെ പി​​​ന്താ​​​ങ്ങു​​​ന്നു​​​വെ​​​ന്നു ചൈ​​നീ​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി വാ​​ങ് യി ​​​മ​​​നി​​​ല​​​യി​​​ൽ ആ​​സി​​യാ​​ൻ സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​​റ​​​ഞ്ഞു.

ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നെ അ​​​ട്ടി​​​മ​​​റി​​​ക്കി​​​ല്ലെ​​​ന്നും അ​​​വ​​​രു​​​മാ​​​യി ച​​​ർ​​​ച്ച​​​യ്ക്കു ത​​​യാ​​​റാ​​​ണെ​​​ന്നും യു​​​എ​​​സ് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി റ​​​ക്സ് ടി​​​ല്ലേ​​​ഴ്സ​​​ൺ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നെ വാ​​ങ് സ്വാ​​​ഗ​​​തം ചെ​​​യ്തു. ശു​​​ഭ​​​സൂ​​​ച​​​ന​​​ക​​​ളാ​​​ണ് യു​​​എ​​​സി​​​ൽ​​​നി​​​ന്ന് ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നും സ​​​മാ​​​ന പ്ര​​​തി​​​ക​​​ര​​​ണം ഉ​​​ണ്ടാ​​​കു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു.


ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ ക​​​യ​​​റ്റു​​​മ​​​തി ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ന്ന ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ളാ​​​ണ് ര​​​ക്ഷാ​​​സ​​​മി​​​തി ശ​​​നി​​​യാ​​​ഴ്ച അം​​​ഗീ​​​ക​​​രി​​​ച്ച​​​ത്. ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ലൂ​​​ടെ മാ​​​ത്രം വ​​​ർ​​​ഷം 300 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ പ്ര​​​തി​​​വ​​​ർ​​​ഷ വ​​​രു​​​മാ​​​നം ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യ്ക്കു​​​ണ്ട്. ഉ​​​പ​​​രോ​​​ധം ന​​​ട​​​പ്പാ​​​ക്ക​​​പ്പെ​​​ടു​​​ന്പോ​​​ൾ ഇ​​​ത് മു​​​ന്നി​​​ലൊ​​​ന്നാ​​​യി ചു​​​രു​​​ങ്ങും. മേ​​​ഖ​​​ല​​​യു​​​ടെ സ​​​മാ​​​ധാ​​​ന​​​ത്തി​​​നാ​​​യി ഉ​​​പ​​​രോ​​​ധം ക​​​ർ​​​ശ​​​ന​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നാ​​​ണ് ചൈ​​​ന വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.