ന്യൂ​സ് റൂ​മിലെ സിനിമ വിനയായി! ത​ല​യി​ൽ മു​ണ്ടി​ട്ട് ബി​ബി​സി
Wednesday, August 9, 2017 10:08 PM IST
ല​​ണ്ട​​ൻ: വാ​​ർ​​ത്താ ചാ​​ന​​ലു​​ക​​ളി​​ലെ ന്യൂ​​സ് റൂ​​മു​​ക​​ളി​​ൽ ഉ​​ണ്ടാ​​കു​​ന്ന അ​​ബ​​ദ്ധ​​ങ്ങ​​ൾ‌ പു​​റം​​ലോ​​കം എ​​ന്നും ആ​​ഘോ​​ഷ​​ത്തോ​​ടെ ഏ​​റ്റെ​​ടു​​ക്കാ​​റു​​ണ്ട്. എ​​ന്നാ​​ൽ‌, ഇ​​തൊ​​രു വ​​ല്ലാ​​ത്ത അ​​ബ​​ദ്ധ​​മാ​​യി​​പ്പോ​​യി. അ​​തും ലോ​​ക പ്ര​​ശ​​സ്ത മാ​​ധ്യ​​മ​​മാ​​യ ബി​​ബി​​സി​​യി​​ൽ​​നി​​ന്ന്! ക​​ഴി​​ഞ്ഞ തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി​​യി​​ലെ ത​​ത്സ​​മ​​യ വാ​​ർ​​ത്താ സം​​പ്രേ​​ഷ​​ണ​​ത്തി​​ലാ​​യി​​രു​​ന്നു ബി​​ബി​​സി​​യെ ഞെ​​ട്ടി​​ച്ച കൈ​​പ്പി​​ഴ​​യു​​ണ്ടാ​​യ​​ത്.

അ​​വ​​താ​​ര​​ക വാ​​ർ​​ത്ത വാ​​യി​​ക്കു​​മ്പോ​​ൾ പി​​ന്നി​​ൽ ന്യൂ​​സ് റൂ​​മി​​ൽ ഉ​​ണ്ടാ​​യ അ​​ബ​​ദ്ധം ഇ​​പ്പോ​​ൾ സാ​​മൂ​​ഹി​​ക മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ ബി​​ബ​​സി​വ​​ധം ആ​​ട്ട​​ക്ക​​ഥ​​യാ​​യി നി​​റഞ്ഞാ​​ടു​​ക​​യാ​​ണ്. അ​​വ​​താ​​ര​​ക വാ​​ർ​​ത്ത അ​​വ​​ത​​രി​​പ്പി​​ക്കു​​മ്പോ​​ൾ‌ ന്യൂ​​സ് റൂ​​മി​​ലെ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ന്‍റെ കം​പ്യൂ​​ട്ട​​റി​​ൽ തെ​​ളി​​ഞ്ഞ മോ​​ശം ദൃ​​ശ്യ​​ങ്ങ​​ളാ​​ണു ച​​ർ​​ച്ച​​യാ​​യി​​രി​​ക്കു​​ന്ന​​ത്. മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ൻ കം​പ്യൂ​​ട്ട​​റി​​ൽ സി​​നി​​മ ക​​ണു​​ക​​യാ​​യി​​രു​​ന്നെ​​ന്നും സി​​നി​​മ​​യു​​ടെ ഭാ​​ഗ​​മാ​​യ ചി​​ല മോ​​ശം ദൃ​​ശ്യ​​ങ്ങ​​ൾ അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി പ്ര​​ത്യ​​ക്ഷ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നെ​ന്നു​മാ​ണ് ബി​​ബി​​സി ന​​ൽ​​കു​​ന്ന വി​​ശ​​ദീ​​ക​​ര​​ണം.


ഈ ​​സ​​മ​​യം വാ​​ർ​​ത്ത ക​​ണ്ടി​രു​ന്ന ഒ​രാ​ൾ ഈ ​​ഭാ​​ഗ​​ങ്ങ​​ൾ‌ പ​​ക​​ർ​​ത്തു​​ക​​യും ഫേ​​സ്ബു​​ക്കി​​ൽ പോ​​സ്റ്റ് ചെ​​യ്യു​​ക​​യു​​മാ​​യി​​രു​​ന്നു. ഇ​​തോ​​ടെ ചാ​ന​ൽ അ​ബ​ദ്ധ​ത്തെ സോ​ഷ്യ​ൽ മീ​ഡി​യ ഏ​​റ്റെ​​ടു​​ത്തു വൈ​​റ​​ലാ​​ക്കി.