ഭൂട്ടാൻ വിദേശകാര്യ മന്ത്രിയുമായി സുഷമ കൂടിക്കാഴ്ച നടത്തി
ഭൂട്ടാൻ വിദേശകാര്യ മന്ത്രിയുമായി സുഷമ കൂടിക്കാഴ്ച നടത്തി
Friday, August 11, 2017 12:31 PM IST
കാ​​​ഠ്മ​​​ണ്ഡു: ഇ​​​ന്ത്യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി സു​​​ഷ​​​മ​​​സ്വ​​​രാ​​​ജ് ഭൂ​​​ട്ടാ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ഡാം​​​ചോ ദോ​​​ർ​​​ഗി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

ഡോ​​​ക ലാ ​​​പി​​​രി​​​മു​​​റു​​​ക്ക​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ഇ​​​രു​​​വ​​​രു​​​ടെ​​​യും കൂ​​​ടി​​​ക്കാ​​​ഴ്ച. ഇ​​​ന്ത്യ-​​​ഭൂ​​​ട്ടാ​​​ൻ-​​​ചൈ​​​ന അ​​​തി​​​ർ​​​ത്തി​​​ക​​​ൾ സം​​​ഗ​​​മി​​​ക്കു​​​ന്ന പ്ര​​​ദേ​​​ശ​​​ത്താ​​​ണ് ഡോ​​​ക ല. ​​​ഉ​​​ഭ​​​യ​​​ക​​​ക്ഷി വി​​​ഷ​​​യ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ഇ​​​രു​​​വ​​​രും ച​​​ർ​​​ച്ച ചെ​​​യ്ത​​​താ​​​യാ​​​ണ് വി​​​വ​​​രം. ‌

ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​നോ​​​ട് ചേ​​​ർ​​​ന്നു​​​ള്ള ദ​​​ക്ഷി​​​ണേ​​​ഷ്യ, ദ​​​ക്ഷി​​​ണ കി​​​ഴ​​​ക്ക​​​ൻ ഏ​​​ഷ്യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ (ബി​​​ഐ​​​എം​​​എ​​​സ്ടി​​​ഇ​​​സി) വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി​​​ത​​​ല ഉ​​​ച്ച​​​കോ​​​ടി​​​ക്കാ​​​യാ​​​ണ് ഇ​​​രു​​​വ​​​രും നേ​​​പ്പാ​​​ൾ ത​​​ല​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തി​​​യ​​​ത്. ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ സാ​​​ങ്കേ​​​തി​​​ക-​​​സാ​​​ന്പ​​​ത്തി​​​ക സ​​​ഹ​​​ക​​​ര​​​ണം ച​​​ർ​​​ച്ച​​​യാ​​​യി.


ഇ​​​ന്ത്യ, ബം​​​ഗ്ലാ​​​ദേ​​​ശ്, മ്യാ​​​ൻ​​​മ​​​ർ, ശ്രീ​​​ല​​​ങ്ക, താ​​​യ്‌​​​ല​​​ൻ​​​ഡ്, ഭൂ​​​ട്ടാ​​​ൻ, നേ​​​പ്പാ​​​ൾ എ​​​ന്നി​​​വ​​​യാ​​​ണ് ബി​​​ഐ​​​എം​​​എ​​​സ്ടി​​​ഇ​​​സി​​​യി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​യു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.