പടുകൂറ്റൻ പതാക ഉയർത്തി പാക്കിസ്ഥാൻ
Monday, August 14, 2017 12:07 PM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്:​​എ​​ഴു​​പ​​താം സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​ന​​​ത്തി​​​ൽ 400 അ​​​ടി ഉ​​​യ​​​ര​​​ത്തി​​​ൽ ദേ​​​ശീ​​​യ​​​പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി പാ​​​ക്കി​​​സ്ഥാ​​​ൻ. 120 അ​​​ടി നീ​​​ള​​​വും 80 അ​​​ടി വീ​​​തി​​​യു​​​മു​​​ള്ള ഈ ​​​പ​​​താ​​​ക വലിപ്പത്തിന്‍റെ കാ​​​ര്യ​​​ത്തി​​​ൽ തെ​​​ക്ക​​​നേ​​​ഷ്യ​​​യി​​​ൽ ഒ​​​ന്നാം സ്ഥാ​​​ന​​​വും ലോ​​​ക​​​ത്തി​​​ൽ എ​​​ട്ടാം സ്ഥാ​​​ന​​​വും വ​​​ഹി​​​ക്കു​​​ന്നു.

പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ഇ​​ന്ന​​ലെ സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നം ആ​​​ഘോ​​​ഷി​​​ച്ചു. ഇ​​​ന്ത്യ​​​യു​​​മാ​​​യി അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന വാ​​​ഗായി​​​ൽ പാ​​​ക് പ​​​ട്ടാ​​​ള മേ​​​ധാ​​​വി ജ​​​ന​​​റ​​​ൽ ഖ​​​മ​​​ർ ജാ​​​വേ​​​ദ് ബ​​​ജ്‌​​​വ​​​യാ​​​ണ് കൂ​​​റ്റ​​​ൻ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി​​​യ​​​ത്.


പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ എ​​​ല്ലാ തീ​​​വ്ര​​​വാ​​​ദി​​​ക​​​ളെ​​​യും വ​​​ധി​​​ക്കു​​​മെ​​​ന്നു ജ​​​ന​​​റ​​​ൽ ബ​​​ജ്‌​​​വ പ​​​റ​​​ഞ്ഞു. ച​​​ട​​​ങ്ങ​​ിൽ സം​​​സാ​​​രി​​​ച്ച മ​​​റ്റു​​​ള്ള​​​വ​​​ർ, വി​​​ഭ​​​ജ​​​ന​​​കാ​​​ല​​​ത്ത് കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കാ​​​യി ആ​​​ദ​​​രാ​​​ഞ്ജ​​​ലികൾ​​​ അ​​​ർ​​​പ്പി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.