ട്രംപ് ഇനി പാർട്ടിയുടെ നിയന്ത്രണത്തിൽ: സ്റ്റീവ് ബാനൻ
Saturday, August 19, 2017 11:27 AM IST
വാ​​​​​ഷിം​​​​​ഗ​​​​​്ടൺ: വൈ​​​​​റ്റ്ഹൗ​​​​​സി​​​​​ൽ​​​നി​​​​​ന്നു പു​​​​​റ​​​​​ത്താ​​​​​ക്ക​​​​​പ്പെ​​​​​ട്ട സ്റ്റീ​​​​​വ് ബാ​​​​​ന​​​​​ൻ ത​​​​​ന്‍റെ പ​​​​​ഴ​​​​​യ ത​​​​​ട്ട​​​​​ക​​​​​മാ​​​​​യ ബ്രെ​​​​​യ്റ്റ്ബ​​​​​ർ​​​​​ട് ന്യൂ​​​​​സി​​​​​ൽ തി​​​​​രി​​​​​ച്ചെ​​​​​ത്തി. തീ​​​​​വ്ര​​​​​ദേ​​​​​ശീ​​​​​യ​​​​​നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ൾ​​​​​ക്കു കു​​​​​പ്ര​​​​​സി​​​​​ദ്ധ​​​​​മാ​​​​​യ വാ​​​​​ർ​​​​​ത്താ വെ​​​​​ബ്സൈ​​​​​റ്റാ​​​​​ണ് ബ്രെ​​​​​യ്റ്റ്ബ​​​​​ർ​​​​​ട് ന്യൂ​​​​​സ്. ട്രം​​​​​പി​​​​​ന്‍റെ ടീ​​​​​മി​​​​​ൽ ചേ​​​​​രു​​​​​ന്ന​​​​​തി​​​​​നു​​​​​മു​​​​​ന്പ് വെ​​​​​ബ്സൈ​​​​​റ്റി​​​​​നെ ന​​​​​യി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​തു ബാ​​​​​ന​​​​​നാ​​​​​യി​​​​​രു​​​​​ന്നു. എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ സ്ഥാ​​​​​ന​​​​​ത്തു തി​​​​​രി​​​​​ച്ചെ​​​​​ത്തി​​​​​യ ബാ​​​​​ന​​​​​ൻ ശ​​​​​നി​​​​​യാ​​​​​ഴ്ച എ​​​​​ഡി​​​​​റ്റോ​​​​​റി​​​​​യ​​​​​ൽ യോ​​​​​ഗ​​​​​ത്തി​​​​​ൽ അ​​​ധ്യ​​​ക്ഷ​​​ത​​​വ​​​ഹി​​​ച്ചു. റി​​​പ്പ​​​ബ്ലി​​​​​ക്ക​​​​​ൻ പാ​​​​​ർ​​​​​ട്ടി​​​​​ക്കാ​​​​​ർ ഇനി ട്രം​​​​​പി​​​​​നെ നി​​​​​യ​​​​​ന്ത്രി​​​​​ക്കു​​​മെ​​​ന്ന് അദ്ദേഹം പ​​​റ​​​ഞ്ഞു. സ്വ​​​​​യം പ​​​​​ദ​​​​​വി ഒ​​​​​ഴി​​​​​യു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.