ഡോക ലാ സംഘർഷം: രാജ്നാഥിന്‍റെ പരാമർശം ചൈന തള്ളി
ഡോക ലാ സംഘർഷം: രാജ്നാഥിന്‍റെ പരാമർശം ചൈന തള്ളി
Tuesday, August 22, 2017 12:27 PM IST
ബെ​​​​യ്ജിം​​​​ഗ്: ഡോ​​​​ക ലാ​​​​യി​​​​ൽ​​​​നി​​​​ന്ന് ഉ​​​​പാ​​​​ധി​​​​ക​​​​ളി​​​​ല്ലാ​​​​തെ ഇ​​​​ന്ത്യ​​​​ൻ സൈ​​​​ന്യം പി​​​​ന്മാറാ​​​​തെ പ്ര​​​​ശ്ന​​​​ത്തി​​​​നു പ​​​​രി​​​​ഹാ​​​​രം ഉ​​​​ണ്ടാ​​​​കി​​​​ല്ലെ​​​​ന്നു ചൈ​​​​ന. ഡോ​​​​ക ലാ ​​​​പ്ര​​​​ശ്നം പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ ചൈ​​​​ന ശു​​​​ഭ​​​​ക​​​​ര​​​​മാ​​​​യ മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി രാ​​​​ജ്നാ​​​​ഥ് സിം​​​​ഗി​​​​ന്‍റെ പ​​​​രാ​​​​മ​​​​ർ​​​​ശം വ​​​​ന്ന​​​​തി​​​​നു പി​​​​റ്റേ​​​​ന്നാ​​​​ണ് ചൈ​​​​ന​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം. ഡോ​​​​ക ലാ ​​​​സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​നു വൈ​​​​കാ​​​​തെ പ​​​​രി​​​​ഹാ​​​​രം ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും ഇ​​​​ന്ത്യ ഒ​​​​രു രാ​​​​ജ്യ​​​​ത്തെ​​​​യും ക​​​​ട​​​​ന്നാ​​​​ക്ര​​​​മി​​​​ക്കി​​​​ല്ലെ​​​​ന്നും ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം രാ​​​​ജ്നാ​​​​ഥ് സിം​​​​ഗ് പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.


ഇ​​​​ന്ത്യ അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി അ​​​​തി​​​​ർ​​​​ത്തി ലം​​​​ഘി​​​​ച്ച് ഡോ​​​​ക ലാ​​​​മി​​​​ൽ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​വി​​​​ടെ​​​​നി​​​​ന്നു പി​​​​ന്മാ​​​​റ​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​ണ് ചൈ​​​​ന​​​​യു​​​​ടെ നി​​​​ല​​​​പാ​​​​ട്. മേ​​​​ഖ​​​​ല​​​​യി​​​​ലെ ചൈ​​​​ന​​​​യു​​​​ടെ റോ​​​​ഡ് നി​​​​ർ​​​​മാ​​​​ണം ഇ​​​​ന്ത്യ​​​​ൻ സൈ​​​​ന്യം ത​​​​ട​​​​ഞ്ഞ​​​​ത് അ​​​​സം​​​​ബ​​​​ന്ധ​​​​മാ​​​​ണ്.
ഉ​​​​പാ​​​​ധി​​​​ക​​​​ളി​​​​ല്ലാ​​​​തെ ഇ​​​​ന്ത്യ​​​​ൻ സൈ​​​​ന്യം ഡോ​​​​ക ലാ​​​​മി​​​​ൽ​​​​നി​​​​ന്നു പി​​​​ന്മാ​​​​റ​​​​ണ​​​​മെ​​​​ന്നും ചൈ​​​​നീ​​​​സ് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ വ​​​​ക്താ​​​​വ് ഹു ​ചു​​​​നിം​​​​ഗ് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.