എന്തുവന്നാലും മതിൽ നിർമിക്കുമെന്നു ഡോണൾഡ് ട്രംപ്
Wednesday, August 23, 2017 11:34 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: എ​​​ന്തു പ്ര​​​തി​​​ബ​​​ന്ധം നേ​​​രി​​​ട്ടാ​​​ലും മെ​​​ക്സി​​​ക്ക​​​ൻ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ മ​​​തി​​​ൽ​​​ നി​​​ർ​​​മി​​​ക്കാ​​​നു​​​ള്ള നീ​​​ക്കം ഉ​​​പേ​​​ക്ഷി​​​ക്കി​​​ല്ലെ​​​ന്നു യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. കോ​​​ൺ​​​ഗ്ര​​​സ് ഫ​​​ണ്ട് അ​​​നു​​​വ​​​ദി​​​ക്കാ​​​ത്ത​​​തു​​​മൂ​​​ലം സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​ർ​​​ത്തേ​​​ണ്ടി​​​വ​​​ന്നാ​​​ലും മ​​​തി​​​ലി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ വി​​​ട്ടു​​​വീ​​​ഴ്ച​​​യി​​​ല്ല.

അ​​​രി​​​സോ​​​ണ​​​യി​​​ലെ ഫീ​​​നി​​​ക്സി​​​ൽ റാ​​​ലി​​​യെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. കു​​​ടി​​​യേ​​​റ്റ നി​​​യ​​​ന്ത്ര​​​ണം ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ ജ​​​ന​​​ത ത​​​നി​​​ക്കു വോ​​​ട്ടു ചെ​​​യ്ത​​​തെ​​​ന്നു ട്രം​​​പ് പ​​​റ​​​ഞ്ഞു. മ​​​തി​​​ൽ നി​​​ർ​​​മാ​​​ണം ത​​​ട​​​സ്സ​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ളെ ട്രം​​​പ് നി​​​ശി​​​ത​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ചു. വി​​​ർ​​​ജീ​​​നി​​​യ​​​യി​​​ൽ ന​​​വ​​​നാ​​​സി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ ന​​​ട​​​ത്തി​​​യ റാ​​​ലി​​​യി​​​ലെ അ​​​ക്ര​​​മം സം​​​ബ​​​ന്ധി​​​ച്ചു താ​​​ൻ ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ക​​​ര​​​ണ​​​ത്തെ അ​​​ദ്ദേ​​​ഹം ന്യാ​​​യീ​​​ക​​​രി​​​ച്ചു. ന​​​വ​​​നാ​​​സി​​​ക​​​ളും അ​​​വ​​​രെ എ​​​തി​​​ർ​​​ക്കു​​​ന്ന​​​വ​​​രും കു​​​റ്റ​​​ക്കാ​​​രാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു ട്രം​​​പ് പ​​​റ​​​ഞ്ഞ​​​ത്. തീ​​​വ്ര​​​വ​​​ല​​​തു​​​പ​​​ക്ഷ​​​ക്കാ​​​ർ​​​ക്ക് അ​​​ഭി​​​പ്രാ​​​യ പ്ര​​​ക​​​ട​​​ന​​​ത്തി​​​ന് അ​​​വ​​​സ​​​രം ഒ​​​രു​​​ക്കു​​​ന്ന മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ​​​യും ട്രം​​​പ് വി​​​മ​​​ർ​​​ശി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.