രാഹുലിന്‍റെ അമേരിക്കൻ സന്ദർശനം ആരംഭിച്ചു
രാഹുലിന്‍റെ അമേരിക്കൻ സന്ദർശനം ആരംഭിച്ചു
Monday, September 11, 2017 12:09 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡിസി: കോ​​​ൺ​​​ഗ്ര​​​സ് ഉ​​​പാ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ ര​​​ണ്ട് ആ​​​ഴ്ച നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ സ​​​ന്ദ​​​ർ​​​ശ​​​നം തു​​​ട​​​ങ്ങി. ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ണ​​​ൽ ഓ​​​വ​​​ർ​​​സീ​​​സ് കോ​​​ൺ​​​ഗ്ര​​​സ് (ഐ​​​എ​​​ൻ​​​ഒ​​​സി) നേ​​​താ​​​ക്ക​​​ളാ​​​യ സാം ​​​പി​​​ട്രോ​​​ദ, സൗ​​​ധ് സിം​​​ഗ് എ​​​ന്നി​​​വ​​​ർ രാ​​​ഹു​​​ലി​​​നെ സാ​​​ൻ ഫ്രാ​​​ൻ​​​സി​​​സ്കോ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ സ്വീ​​​ക​​​രി​​​ച്ചു.

അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ സൈ​​​ദ്ധാ​​​ന്തി​​​ക​​​ർ, രാ​​​ഷ്‌​​​ട്രീ​​​യ നേ​​​താ​​​ക്ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​മാ​​​യി രാ​​​ഹു​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും. വി​​​ദേ​​​ശ ഇ​​​ന്ത്യ​​​ക്കാ​​​രു​​​മാ​​​യി സം​​​വ​​​ദി​​​ക്കും. ക​​​ലി​​​ഫോ​​​ർ​​​ണി​​​യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​മാ​​​യു​​​ള്ള സം​​​വാ​​​ദ​​​മാ​​​ണ് രാ​​​ഹു​​​ലി​​​ന്‍റെ ആ​​​ദ്യ പ​​​രി​​​പാ​​​ടി. ‘ഇ​​​ന്ത്യ അ​​​റ്റ് 70: മു​​​ന്നോ​​​ട്ടു​​​ള്ള വ​​​ഴി​​​ക​​​ളി​​​ലെ പ്ര​​​തി​​​ഫ​​​ല​​​ന​​​ങ്ങ​​​ൾ’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ രാ​​​ഹു​​​ൽ പ്ര​​​സം​​​ഗി​​​ക്കും.


പ​​​രി​​​പാ​​​ടി​​​ക്കു ദി​​​വ​​​സങ്ങൾക്കു മു​​​ന്പേ സ​​​ദ​​​സ് നി​​​റ​​​ഞ്ഞെ​​​ന്നും ഇ​​​നി ഇ​​​രി​​​പ്പി​​​ട​​​മി​​​ല്ലെ​​​ന്നും സം​​​ഘാ​​​ട​​​ക​​​ർ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. 1949ൽ ​​​അ​​​ന്ന​​​ത്തെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു പ്ര​​​സം​​​ഗി​​​ച്ച അ​​​തേ വേ​​​ദി​​​യി​​​ലാ​​​ണ് രാ​​​ഹു​​​ലും പ്രസംഗിക്കു ന്നുന്നത്. സാ​​​ൻ ഫ്രാ​​​ൻ​​​സി​​​സ്കോ, ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്, ആ​​​സ്പെ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്, വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി, ന്യൂ​​​യോ​​​ർ​​​ക്ക്, പ്രി​​​ൻ​​​സ്ട​​​ൺ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലും രാ​​​ഹു​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.