ഇർമ: അമേരിക്കയിൽ മരണം 12 ആയി
Tuesday, September 12, 2017 11:58 AM IST
മ​​യാ​​മി: ഫ്ളോ​​റി​​ഡ​​യി​​ൽ ക​​ന​​ത്ത​​നാ​​ശം വി​​ത​​ച്ച ഇ​​ർ​​മാ ചു​​ഴ​​ലി​​ക്കൊ​​ടു​​ങ്കാ​​റ്റ് ദു​​ർ​​ബ​​ല​​മാ​​യി. ജോ​​ർ​​ജി​​യ, സൗ​​ത്ത് ക​​രോ​​ളൈ​​ന സം​​സ്ഥാ​​ന​​ങ്ങ​​ളും ഇ​​ർ​​മ​​യു​​ടെ ക്രൗ​​ര്യ​​ത്തി​​നി​​ര​​യാ​​യി. എ​​ന്നാ​​ലും നേ​​ര​​ത്തെ പ്ര​​വ​​ചി​​ച്ച​​തു​​പോ​​ലു​​ള്ള നാ​​ശം ഉ​​ണ്ടാ​​യി​​ല്ലെ​​ന്നാ​​ണു ക​​രു​​ത​​ന്ന​​ത്. ഇ​​ർ​​മാ ഇ​​തി​​ന​​കം യു​​എ​​സി​​ൽ 12 പേ​​രു​​ടെ ജീ​​വ​​നെ​​ടു​​ത്തു. ഫ്ലോ​​റി​​ഡ​​യി​​ൽ ആ​​റു പേ​​രും ജോ​​ർ​​ജി​​യ​​യി​​ൽ മൂ​​ന്നു​​പേ​​രും മ​​രി​​ച്ച​​തി​​നു സ്ഥി​​രീ​​ക​​ര​​ണ​​മു​​ണ്ട്. ക​​രീ​​ബി​​യ​​നിൽ 38 പേ​​ർ മരിച്ചു.