കുർദ് രാഷ്‌ട്രത്തിന് ഇസ്രേലി പിന്തുണ
Wednesday, September 13, 2017 12:08 PM IST
ജ​​​റുസ​​​ലം: സ്വ​​​ത​​​ന്ത്ര​​​രാഷ്‌ട്രം വേ​​ണ​​മെ​​ന്ന ഇ​​റാ​​ക്കി​​ലെ കു​​ർ​​ദു​​ക​​ളു​​ടെ ആ​​വ​​ശ്യ​​ത്തി​​നു പി​​​ന്തു​​​ണ ന​​​ൽ​​​കു​​​മെ​​​ന്ന് ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നെ​​​ത​​​ന്യാ​​​ഹൂ. 1960ക​​​ൾ​​​ മു​​​ത​​​ൽ കു​​​ർ​​​ദു​​​ക​​​ളു​​​മാ​​​യി ഇ​​​സ്ര​​​യേ​​​ൽ സൈ​​​നി​​​ക, ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ്, ബി​​​സി​​​ന​​​സ് ബ​​​ന്ധം പു​​​ല​​​ർ​​​ത്തു​​​ന്നു​​​ണ്ട്.

ഇ​​​റാ​​​ക്ക് പാ​​​ർ​​​ല​​​മെ​​​ന്‍റി​​ന്‍റെ എ​​​തി​​​ർ​​​പ്പ് അ​​​വ​​​ഗ​​​ണി​​​ച്ച് ഈ ​​​മാ​​​സം 25നു ​​​കു​​​ർ​​​ദ് സ്വാ​​​ത​​​ന്ത്ര്യം സം​​​ബ​​​ന്ധി​​​ച്ച ഹി​​​ത​​​പ​​​രി​​​ശോ​​​ധ​​​ന ​​​ന​​ട​​ത്തു​​​മെ​​​ന്ന് ഇ​​​റാ​​​ക്കി​​​ലെ കു​​​ർ​​​ദ് നേ​​​താ​​​വ് മ​​​സൂ​​​ദ് ബ​​​ർ​​​സാ​​​നി പ​​​റ​​​ഞ്ഞു. തു​​​ർ​​​ക്കി, ഇ​​​റാ​​​ൻ, സി​​​റി​​​യ തു​​​ട​​​ങ്ങി ഇ​​​റാ​​​ക്കി​​​ന്‍റെ അ​​​യ​​​ൽ​​​രാ​​​ഷ്‌ട്രങ്ങ​​​ളെ​​​ല്ലാം ഹി​​​ത​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് എ​​​തി​​​രാ​​​ണ്. ഇ​​​തേ​​​സ​​​മ​​​യം, തു​​​ർ​​​ക്കി​​​യി​​​ലെ കു​​​ർ​​​ദി​​​സ്ഥാ​​​ൻ വ​​​ർ​​​ക്കേ​​​ഴ്സ് പാ​​​ർ​​​ട്ടി​ ഭീ​​​ക​​​ര സം​​​ഘ​​​ട​​​ന​​​യാ​​​ണെ​​​ന്ന നി​​​ല​​​പാ​​​ടി​​​ൽ മാ​​​റ്റ​​​മി​​​ല്ലെ​​​ന്നും നെ​​​ത​​​ന്യാ​​​ഹൂ പ​​​റ​​​ഞ്ഞു. അ​​മേ​​രി​​ക്ക, തു​​ർ​​ക്കി തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളും കു​​ർ​​ദി​​സ്ഥാ​​ൻ വ​​ർ​​ക്കേ​​ഴ്സ് പാ​​ർ​​ട്ടി​​യെ ഭീ​​ക​​ര​​സം​​ഘ​​ട​​ന​​യാ​​യാ​​ണു ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്.