ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ പാക്കിസ്ഥാൻ വിളിച്ചുവരുത്തി
Thursday, September 14, 2017 11:45 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ൽ ഇ​​​ന്ത്യ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ത​​​ങ്ങ​​​ളു​​​ടെ ര​​​ണ്ടു പൗ​​​ര​​​ന്മാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് ഇ​​​ന്ത്യ​​​ൻ ഡെ​​​പ്യൂ​​​ട്ടി ഹൈ​​​ക്ക​​​മ്മീ​​​ഷ​​​ണ​​​റെ പാ​​​ക്കി​​​സ്ഥാ​​​ൻ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി.

ഫു​​​ലി​​​യാ​​​ൻ സെ​​​ക്ട​​​റി​​​ൽ ബു​​​ധ​​​നാ​​​ഴ്ച ഇ​​​ന്ത്യ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​രു സ്ത്രീ ​​​ഉ​​​ൾ​​​പ്പെ​​​ടെ ര​​​ണ്ടു പേ​​​ർ മ​​​രി​​​ച്ചെ​​​ന്നും മൂ​​​ന്നു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റെ​​​ന്നും പാ​​​ക്കി​​​സ്ഥാ​​​ൻ ആ​​​രോ​​​പി​​​ക്കു​​​ന്നു. ഈ ​​​വ​​​ർ​​​ഷം ഇ​​​ന്ത്യ 700 ത​​​വ​​​ണ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ക​​​രാ​​​ർ ലം​​​ഘി​​​ച്ചെ​​​ന്നും 32 പാ​​​ക്കി​​​സ്ഥാ​​​ൻ പൗ​​​ര​​​ന്മാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടെ​​​ന്നും പാ​​​ക്കി​​​സ്ഥാ​​​ൻ ആ​​​രോ​​​പി​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.