മതനിന്ദ: പാക് ക്രൈസ്തവനു വധശിക്ഷ
Friday, September 15, 2017 11:55 AM IST
ലാ​​ഹോ​​ർ: ഇ​​സ്‌​​ലാ​​മി​​നെ അ​​പ​​കീ​​ർ​​ത്തി​​പ്പെ​​ടു​​ത്തു​​ന്ന ക​​വി​​ത വാ​​ട്സ്ആ​​പ്പി​​ൽ സു​​ഹൃ​​ത്തി​​ന് അ​​യ​​ച്ച കേ​​സി​​ൽ പാ​​ക് ക്രൈ​​സ്ത​​വ​​നു കോ​​ട​​തി വ​​ധ​​ശി​​ക്ഷ വി​​ധി​​ച്ചു.

യാ​​സി​​ർ ബ​​ഷീ​​ർ എ​​ന്ന മു​​സ്‌​​ലിം സു​​ഹൃ​​ത്തി​​ന് ജൂ​​ലൈ​​യി​​ലാ​​ണു പ്ര​​തി ന​​ദീം ജെ​​യി​​സ് മ​​സീ​​ഹ് വാ​​ട്സ്ആ​​പ് സ​​ന്ദേ​​ശം അ​​യ​​ച്ച​​ത്. ജ​​ന​​ക്കൂ​​ട്ട​​ത്തി​​ന്‍റെ രോ​​ഷ​​ത്തി​​ൽ​​നി​​ന്നു ര​​ക്ഷ​​പ്പെ​​ടാ​​ൻ സ​​രാ​​ഇ അ​​ലം​​ഗീ​​ർ പ​​ട്ട​​ണ​​ത്തി​​ലെ വീ​​ട്ടി​​ൽ​​നി​​ന്ന് ഓ​​ടി​​പ്പോ​​യ മ​​സീ​​ഹ് പി​​ന്നീ​​ടു പോ​​ലീ​​സി​​നു കീ​​ഴ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. ത​​ന്‍റെ ക​​ക്ഷി നി​​ര​​പ​​രാ​​ധി​​യാ​​ണെ​​ന്നും മ​​ന​​പ്പൂ​​ർ​​വം കേ​​സി​​ൽ കു​​ടു​​ക്കി​​യ​​താ​​ണെ​​ന്നും വി​​ധി​​ക്കെ​​തി​​രേ മേ​​ൽ​​ക്കോ​​ട​​തി​​യി​​ൽ അ​​പ്പീ​​ൽ ന​​ൽ​​കു​​മെ​​ന്നും മ​​സീ​​ഹി​​ന്‍റെ വ​​ക്കീ​​ൽ അ​​ൻ​​ജും പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.