ജോർജ് ഹാരിസന്‍റെ സിത്താർ ലേലത്തിന്
ജോർജ് ഹാരിസന്‍റെ സിത്താർ ലേലത്തിന്
Saturday, September 16, 2017 11:56 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: ബീ​​​റ്റി​​​ൽ​​​സ് സം​​​ഗീ​​​ത ഗ്രൂ​​​പ്പി​​​ലെ ഗി​​​ത്താ​​​റി​​​സ്റ്റ് ജോ​​​ർ​​​ജ് ഹാ​​​രി​​​സന്‍റെ സി​​​ത്താ​​​ർ ലേ​​​ല​​​ത്തി​​​ന്. ബീ​​​റ്റി​​​ൽസിന്‍റെ നോ​​​ർ​​​വീ​​​ജി​​​യ​​​ൻ വു​​​ഡ് എ​​​ന്ന ഗാ​​​ന​​​ത്തി​​​നാ​​​യി ഹാ​​​രി​​​സ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച സി​​​ത്താ​​​ർ അ​​​ദ്ദേ​​​ഹം പി​​​ന്നീ​​​ടു സു​​​ഹൃ​​​ത്താ​​​യ ജോ​​​ർ​​​ജ് ഡ്രു​​​മ​​​ണ്ടി​​​നു സ​​​മ്മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

1965 ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ലാ​​​ണ് നോ​​​ർ​​​വീ​​​ജി​​​യ​​​ൻ വു​​​ഡ് റി​​​ക്കാ​​​ർ​​​ഡ് ചെ​​​യ്യ​​​പ്പെ​​​ട്ട​​​ത്. റോ​​​ക്ക് സം​​​ഗീ​​​ത​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യി സി​​​ത്താ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത് ഈ ​​​ഗാ​​​ന​​​ത്തി​​​നാ​​​യി​​​രു​​​ന്നു. രാ​​​ഗാ-​​​റോ​​​ക്ക് എ​​​ന്നൊ​​​രു സം​​​ഗീ​​​തവി​​​ഭാ​​​ഗം ഇ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഉ​​​ണ്ടാ​​​യെ​​​ങ്കി​​​ലും അ​​​ല്പാ​​​യു​​​സാ​​​യി​​​രു​​​ന്നു.

സി​​​ത്താ​​​ർ വാ​​​യി​​​ക്കാ​​​ൻ ത​​​നി​​​ക്ക​​​റി​​​യി​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു നോ​​​ർ​​​വീ​​​ജി​​​യ​​​ൻ വു​​​ഡി​​​ന്‍റെ റി​​​ക്കാ​​​ർ​​​ഡിം​​​ഗി​​​നു ശേ​​​ഷം ഹാ​​​രി​​​സ​​​ൻ പ​​​റ​​​ഞ്ഞു. അ​​​ടു​​​ത്ത ​വ​​​ർ​​​ഷം ഹാ​​​രി​​​സ​​​ൻ ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി സി​​​ത്താ​​​ർ മാ​​​ന്ത്രി​​​ക​​​ൻ പ​​​ണ്ഡി​​​റ്റ് ര​​​വി​​​ശ​​​ങ്ക​​​റി​​​ന്‍റെ ശി​​​ഷ്യ​​​നാ​​​യി. കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ൽ നി​​​ർ​​​മി​​​ക്ക​​​പ്പെ​​​ട്ട സി​​​ത്താ​​​റി​​​ന്‍റെ ലേ​​​ലം 28നാ​​​ണ്. 50,000 ഡോ​​​ള​​​റി​​​ലാ​​​ണ് വി​​​ല തു​​ട​​ങ്ങു​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.