ഗാസയിൽ തെരഞ്ഞെടുപ്പിനു തയാറെന്നു ഹമാസ്
Sunday, September 17, 2017 11:13 AM IST
ഗാ​​​സാ​​​ സി​​​റ്റി: പ​​​ല​​​സ്തീ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മ​​​ഹ​​​മൂ​​​ദ് അ​​​ബ്ബാ​​​സ് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന ഫ​​​ത്താ​​​യു​​​മാ​​​യു​​​ള്ള ശ​​​ത്രു​​​ത അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​മെ​​​ന്നും ഇ​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ഗാ​​​സ​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ത്താ​​​മെ​​​ന്നും ഹ​​​മാ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി. ഗാ​​​സ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ പി​​​രി​​​ച്ചു​​​വി​​​ട്ടെ​​​ന്ന് അ​​​റി​​​യി​​​ച്ച ഹ​​​മാ​​​സ് അ​​​നു​​​ര​​​ഞ്ജ​​​ന സ​​​ർ​​​ക്കാ​​​രി​​​നു ഭ​​​ര​​​ണം കൈ​​​മാ​​​റു​​​മെ​​​ന്നും അ​​​റി​​​യി​​​ച്ചു. ഒ​​​രു ദ​​​ശ​​​ക​​​ത്തി​​​നു​​​ മു​​​ന്പാ​​​ണ് ഗാ​​​സ​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ന്ന​​​ത്.


2006ലെ ​​പ്ര​​സ്തു​​ത ​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഗാ​​​സ​​​യി​​​ൽ പി​​​ടി​​​മു​​​റു​​​ക്കി​​​യ ഹ​​​മാ​​​സ് ഫ​​​ത്താ വി​​​ഭാ​​​ഗ​​​വു​​​മാ​​​യി നി​​​ര​​​ന്ത​​​രം ഏ​​​റ്റു​​​മു​​​ട്ടു​​​ക​​​യും 2007ൽ ​​​ഫ​​​ത്താ​​​യെ മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്നു തു​​​ര​​​ത്തു​​​ക​​​യും ചെ​​​യ്തു. ഹ​​​മാ​​​സ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ പ​​​ല​​​സ്തീ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മ​​​ഹ​​​മൂ​​​ദ് അ​​​ബ്ബാ​​​സ് ഡി​​​സ്മി​​​സ് ചെ​​​യ്തെ​​​ങ്കി​​​ലും അ​​​തു വ​​​ക​​​വ​​​യ്ക്കാ​​​തെ അ​​​വ​​​ർ ഭ​​​ര​​​ണം തു​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.