അടുത്തത് യുദ്ധം: നിക്കി ഹേലി
അടുത്തത് യുദ്ധം: നിക്കി ഹേലി
Sunday, September 17, 2017 11:14 AM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: ഉ​​ത്ത​​ര​​കൊ​​റി​​യ​​യു​​ടെ കാ​​ര്യ​​ത്തി​​ൽ ര​​ക്ഷാ​​സ​​മി​​തി​​യു​​ടെ പ​​ക്ക​​ൽ കൂ​​ടു​​ത​​ൽ പ​​രി​​ഹാ​​രനി​​ർ​​ദേ​​ശ​​ങ്ങ​​ളി​​ല്ലെന്നും അ​​ടു​​ത്ത​​ത് സൈ​​നി​​ക ന​​ട​​പ​​ടി​​യാ​​ണെ​​ന്നും യു​​എ​​ന്നി​​ലെ യു​​എ​​സ് സ്ഥാ​​ന​​പ​​തി നി​​ക്കി ഹേ​​ലി.

ഉ​​ത്ത​​ര​​കൊ​​റി​​യ​​യെ ചാ​​ന്പ​​ലാ​​ക്കു​​മെ​​ന്ന ട്രം​​പി​​ന്‍റെ ഭീ​​ഷ​​ണി​​യെ​​ക്കു​​റി​​ച്ച് സി​​എ​​ൻ​​എ​​ൻ അ​​വ​​താ​​ര​​ക​​ന്‍റെ ചോ​​ദ്യ​​ത്തി​​നു മ​​റു​​പ​​ടി പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു ഹേ​​ലി. ട്രം​​പി​​ന്‍റേ​​ത് പൊ​​ള്ള​​യാ​​യ വാ​​ക്കു​​ക​​ള​​ല്ല. ന​​യ​​ത​​ന്ത്ര നീ​​ക്ക​​ങ്ങ​​ൾ പ​​രാ​​ജ​​യ​​പ്പെ​​ട്ടാ​​ൽ പ്ര​​ശ്നം പെ​​ന്‍റ​​ഗ​​ൺ മേ​​ധാ​​വി ജെ​​യിം​​സ് മാ​​റ്റി​​സി​​നു വി​​ട്ടു​​കൊ​​ടു​​ക്കു​​ന്ന​​തി​​ൽ സ​​ന്തോ​​ഷ​​മേ ഉ​​ള്ളു​​വെ​​ന്നു ഹേ​​ലി പ​​റ​​ഞ്ഞു.


സൈ​​നി​​ക ന​​ട​​പ​​ടി​​യാ​​ണോ ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​തെ​​ന്ന ചോ​​ദ്യ​​ത്തി​​ന് യു​​എ​​സി​​ന്‍റെ സു​​ര​​ക്ഷ​​യ്ക്ക് ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ ഉ​​ത്ത​​ര​​കൊ​​റി​​യ​​യെ ന​​ശി​​പ്പി​​ക്കു​​മെ​​ന്നു ഹേ​​ലി പ​​റ​​ഞ്ഞു. ഇ​​തേ​​സ​​മ​​യം യു​​ദ്ധം ആ​​രും ആ​​ഗ്ര​​ഹി​​ക്കു​​ന്നി​​ല്ലെ​​ന്നും അ​​വ​​ർ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.