എമ്മി അവാർഡ് സ്ത്രീപക്ഷ കഥകൾക്ക്
എമ്മി അവാർഡ് സ്ത്രീപക്ഷ കഥകൾക്ക്
Monday, September 18, 2017 12:13 PM IST
ലോ​​​​സ് ആഞ്ചലസ്: അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലെ മി​​​​​ക​​​​​ച്ച ടെ​​​​​ലി​​​​​വി​​​​​ഷ​​​​​ന്‍ പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ള്‍​ക്ക് ടെ​​​​​ലി​​​​​വി​​​​​ഷ​​​​​ന്‍ ആ​​​​​ര്‍​ട്സ് ആ​​​​​ന്‍​ഡ് സ​​​​​യ​​​​​ന്‍​സ​​​​​സ് അ​​​​​ക്കാ​​​​​ദ​​​​​മി ന​​​​​ല്‍​കു​​​​​ന്ന 69ാമ​​​​​ത് എ​​​​​മ്മി അ​​​​​വാ​​​​​ര്‍​ഡ് സ്ത്രീ​​​​പ​​​​ക്ഷ ക​​​​ഥ​​​​ക​​​​ൾ പ​​​​റ​​​​ഞ്ഞ പ​​​​ര​​​​ന്പ​​​​ര​​​​ക​​​​ൾ​​​​ക്ക്.

മാ​​​​ർ​​​​ഗ​​​​ര​​​​റ്റ് അറ്റൂ​​​ഡി​​​​ന്‍റെ പ്ര​​​​ശ​​​​സ്ത നേ​​​​വ​​​​ലി​​​​നെ ആ​​​​സ്പ​​​​ദ​​​​മാ​​​​ക്കി നി​​​​ർ​​​​മ്മി​​​​ച്ച ദ ​​​​​ഹാ​​​​​ന്‍​ഡ്മെ​​​​​യ്ഡ്സ് ടെ​​​​​യ്‌ല്‍ മൂ​​​​​ന്നു വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ല്‍ പു​​​​​ര​​​​​സ്കാ​​​​​ര​​​​​ങ്ങ​​​​​ള്‍ നേ​​​​​ടി. വീ​​​​​പ്പി​​​​​ന് കോ​​​​​മ​​​​​ഡി വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ല്‍ എ​​​​​മ്മി ല​​​​​ഭി​​​​​ച്ചു.

മി​​​​​ക​​​​​ച്ച ന​​​​​ട​​​​​നാ​​​​​യി ദി​​​​​സ് ഈ​​​​​സ് അ​​​​​സ് പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ലെ സ്റ്റെ​​​​​ര്‍​ലിം​​​​​ഗ് കെ. ​​​​​ബ്രൗ​​​​​ണും മി​​​​​ക​​​​​ച്ച ന​​​​​ടി​​​​​യാ​​​​​യി ദ ​​​​ഹാ​​​​​ന്‍​ഡ്മെ​​​​​യ്ഡ്സ് ടെ​​​​​യ്‌‌​​​​ലി​​​​ലെ എ​​​​​ലി​​​​​സ​​​​​ബേ​​​​​ത്ത് മോ​​​​​സും തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ടു.

കോ​​​​​മ​​​​​ഡി വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ല്‍ ആറ‌‌‌്‌ലാ​​​​ന്‍റ പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ലെ ഡോ​​​​​ണ​​​​​ള്‍​ഡ് ഗ്ലോ​​​​​വ​​​​​ര്‍ മി​​​​​ക​​​​​ച്ച ന​​​​​ട​​​​​നാ​​​​​യും വീ​​​​​പ്പി​​​​ലെ ജൂ​​​​​ലി​​​​​യാ ലൂ​​​​​യി ഡ്രെ​​​​​യി​​​​​ഫു​​​​​സ് ന​​​​​ടി​​​​​യാ​​​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

ലി​​​​​മി​​​​​റ്റ​​​​​ഡ് സീ​​​​​രി​​​​​സ് / ടി​​​​​വി മൂ​​​​​വി വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ല്‍ മി​​​​​ക​​​​​ച്ച ന​​​​​ട​​​​​നു​​​​​ള്ള പു​​​​​ര​​​​​സ്കാ​​​​​രം റി​​​​​സ് അ​​​​​ഹ​​​​​മ്മ​​​​​ദ് (ദി ​​​​​നൈ​​​​​റ്റ് ഓ​​​​​ഫ്), ന​​​​​ടി​​​​​ക്കു​​​​​ള്ള അ​​​​​വാ​​​​​ര്‍​ഡ് നി​​​​​ക്കോ​​​​​ള്‍ കി​​​​​ഡ്മാ​​​​​ന്‍ (ബി​​​​​ഗ് ലി​​​​​റ്റി​​​​​ല്‍ ലൈ​​​​​സ്) എ​​​​​ന്നി​​​​​വ​​​​​ര്‍ നേ​​​​​ടി. "ക്വാ​​​​​നന്‍റി​​​​​ക്കോ’ പ​​​​​ര​​​​​മ്പ​​​​​ര​​​​​യി​​​​​ലെ താ​​​​​രം പ്രി​​​​​യ​​​​​ങ്ക ചോ​​​​​പ്ര​​​​​യും പു​​​​​ര​​​​​സ്കാ​​​​​രം പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കാ​​​​​ന്‍ എ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.