ഹിതപരിശോധന: കിർകുക്കിൽ സംഘർഷം
Tuesday, September 19, 2017 1:31 PM IST
കി​​​​​ർ​​​​​കു​​​​​ക്ക്(ഇറാക്ക്): ഈ ​​​​​മാ​​​​​സം 25നു ​​​​​സ്വാ​​​​​ത​​​​​ന്ത്ര്യ ഹി​​​​​ത​​​​​പ​​​​​രി​​​​​ശോ​​​​​ധ​​​​​ന ന​​​​​ട​​​​​ത്താ​​​​​ൻ കു​​​​​ർ​​​​​ദി​​​​​സ്ഥാ​​​​​ൻ റി​​​​​ജി​​​​​യ​​​​​ണ​​​​​ൽ ഗ​​​​​വ​​​​​ൺ​​​​​മെ​​​​​ന്‍റ് തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചി​​​​​രി​​​​​ക്കെ ഹി​​​​​ത​​​​​പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യു​​​​​ടെ പേ​​​​​രി​​​​​ൽ കു​​​​​ർ​​​​​ദു​​​​​ക​​​​​ളും തു​​​​​ർ​​​​​ക്ക് വം​​​​​ശ​​​​​ജ​​​​​രും ഏ​​​​​റ്റു​​​​​മു​​​​​ട്ടി. ഇ​​​​​തോ​​​​​ടെ വ​​​​​ട​​​​​ക്ക​​​​​ൻ ന​​​​​ഗ​​​​​ര​​​​​മാ​​​​​യ കി​​​​​ർ​​​​​കു​​​​​ക്കി​​​​​ൽ ഇ​​​​​റാ​​​​​ക്ക് സ​​​​​ർ​​​​​ക്കാ​​​​​ർ ചൊ​​​​​വ്വാ​​​​​ഴ്ച രാ​​​​​ത്രി ക​​​​​ർ​​​​​ഫ്യൂ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. ഹി​​​​​ത​​​​​പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യെ തു​​​​​ർ​​​​​ക്ക് വം​​​​​ശ​​​​​ജ​​​​​രു​​​​​ടെ സം​​​​​ഘ​​​​​ട​​​​​ന​​​​​യാ​​​​​യ ഇ​​​​​റാ​​​​​ക്കി തു​​​​​ർ​​​​​ക്ക്മെ​​​​​ൻ ഫ്ര​​​​​ണ്ട് ശ​​​​​ക്തി​​​​​യു​​​​​ക്തം എ​​​​​തി​​​​​ർ​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ബാ​​​​​ഗ്ദാ​​​​​ദി​​​​​ലെ ഇറാക്കി ഗ​​​​​വ​​​​​ൺ​​​​​മെ​​​​​ന്‍റി​​​​​ന്‍റെ പ്ര​​​​​തി​​​​​ഷേ​​​​​ധം ക​​​​​ണ​​​​​ക്കി​​​​​ലെ​​​​​ടു​​​​​ക്കാ​​​​​തെ​​​​​യാ​​​​​ണ് കു​​​​​ർ​​​​​ദു​​​​​ക​​​​​ൾ സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​വു​​​​​മാ​​​​​യി മു​​​​​ന്നോ​​​​​ട്ടു​​​​​പോ​​​​​കു​​​​​ന്ന​​​​​ത്.


ഇ​​​​​തി​​​​​നി​​​​​ടെ, അ​​​മേ​​​രി​​​ക്ക, ബ്രി​​​ട്ട​​​ൺ, ഇ​​​​​റാ​​​​​ൻ, തു​​​​​ർ​​​​​ക്കി​​ എ​​​ന്നീ രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ കു​​​​ർ​​​​ദു​​​​ക​​​​ളു​​​​ടെ ഈ ​​​​നീ​​​​ക്ക​​​​ത്തെ എ​​​​തി​​​​ർ​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.