സിറിയയിൽ റഷ്യൻ വ്യോമാക്രമണം; 850 ജിഹാദികൾ കൊല്ലപ്പെട്ടു
Wednesday, September 20, 2017 12:34 PM IST
മോ​​സ്കോ: സി​​റി​​യ​​യി​​ലെ ഇ​​ഡ്‌​​ലി​​ബ് ഗ​​വ​​ർ​​ണ​​റേ​​റ്റി​​ൽ ക​​ഴി​​ഞ്ഞ 24 മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ റ​​ഷ്യ​​ൻ യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ൾ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ 850 ജി​​ഹാ​​ദി​​ക​​ൾ കൊ​​ല്ല​​പ്പെ​​ട്ടു.
റ​​ഷ്യ​​ൻ പ്ര​​തി​​രോ​​ധ​​മ​​ന്ത്രാ​​ല​​യ​​ത്തെ ഉ​​ദ്ധ​​രി​​ച്ച് ഇ​​ന്‍റ​​ർ ഫാ​​ക്സ് വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി അ​​റി​​യി​​ച്ച​​താ​​ണ് ഇ​​ക്കാ​​ര്യം.

മു​​ൻ അ​​ൽ​​നു​​സ്റാ മു​​ന്ന​​ണി​​യി​​ൽ​​പ്പെ​​ട്ട ഭീ​​ക​​ര​​ർ ഇ​​ഡ്‌​​ലി​​ബി​​ലെ ഹ​​മാ ന​​ഗ​​ര​​ത്തി​​നു തെ​​ക്കു​​ള്ള മേ​​ഖ​​ല​​യി​​ൽ സി​​റി​​യ​​ൻ, റ​​ഷ്യ​​ൻ സൈ​​നി​​ക​​ർ​​ക്കു നേ​​രേ ചൊ​​വ്വാ​​ഴ്ച ക​​ന​​ത്ത ആ​​ക്ര​​മ​​ണം ന​​ട​​ത്തി. റ​​ഷ്യ​​ൻ മി​​ലി​​റ്റ​​റി പോ​​ലീ​​സ് യൂ​​ണി​​റ്റ് അം​​ഗ​​ങ്ങ​​ളെ പി​​ടി​​കൂ​​ടാ​​ൻ ജി​​ഹാ​​ദി​​ക​​ൾ ശ്ര​​മി​​ച്ചു.

ഇ​​ഡ്‌​​ലി​​ബി​​ലെ സം​​ഘ​​ർ​​ഷ ല​​ഘൂ​​ക​​ര​​ണ മേ​​ഖ​​ല​​യി​​ൽ നി​​രീ​​ക്ഷ​​ണ​​ത്തി​​നു നി​​യോ​​ഗി​​ച്ച റ​​ഷ്യ​​ൻ മി​​ലി​​റ്റ​​റി പോ​​ലീ​​സി​​നെ​​തി​​രേ ആ​​ക്ര​​മ​​ണം ഉ​​ണ്ടാ​​യ​​ത​​റി​​ഞ്ഞ് വ​​ൻ​​വ്യോ​​മാ​​ക്ര​​മ​​ണ​​ത്തി​​നു മോ​​സ്കോ ഉ​​ത്ത​​ര​​വി​​ടു​​ക​​യാ​​യി​​രു​​ന്നു.

850 ഭീ​​ക​​ര​​ർ കൊ​​ല്ല​​പ്പെ​​ട്ടെ​​ന്നു റ​​ഷ്യ​​ൻ ജ​​ന​​റ​​ൽ സ്റ്റാ​​ഫ് അ​​റി​​യി​​ച്ചു. ജി​​ഹാ​​ദി​​ക​​ളു​​ടെ 11 ടാ​​ങ്കു​​ക​​ളും 20 ലോ​​റി​​ക​​ളും നി​​ര​​വ​​ധി ട്ര​​ക്കു​​ക​​ളും വ്യോ​​മാ​​ക്ര​​മ​​ണ​​ത്തി​​ൽ ത​​ക​​ർ​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.