കാഷ്മീർ: ഇന്ത്യാ-പാക് ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ചൈന
Friday, September 22, 2017 12:02 PM IST
ബെ​​​യ്ജിം​​​ഗ്: കാ​​​ഷ്മീ​​​ർ പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കാ​​​നു​​​ള്ള ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യു​​​ടെ പ്ര​​​മേ​​​യം ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് പാ​​​ക്കി​​​സ്ഥാ​​​ൻ കൂ​​​ടി അം​​​ഗ​​​മാ​​​യ ഇ​​​സ്‌​​​ലാ​​​മി​​​ക സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ട​​​ന(​​​ഒ​​​ഐ​​​സി) ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത് ചൈ​​​ന ത​​​ള്ളി. ഇ​​​ന്ത്യ​​​യും പാ​​​ക്കി​​​സ്ഥാ​​​നും ത​​​മ്മി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യാ​​​ണു പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കേ​​​ണ്ട​​​തെ​​​ന്ന് ചൈ​​​ന​​​യു​​​ടെ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം വ​​​ക്താ​​​വ് ലു ​​​കാം​​​ഗ് വ്യ​​​ക്ത​​​മാ​​​ക്കി.

ന്യൂ​​​യോ​​​ർ​​​ക്കി​​​ൽ ന​​​ട​​​ക്കു​​​ന്ന യു​​​എ​​​ൻ പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തോ​​​ടു ചേ​​​ർ​​​ന്നാ​​​ണ് ഒ​​​ഐ​​​സി​​​യി​​​ലെ 57 അം​​​ഗ​​​ങ്ങ​​​ൾ യോ​​​ഗം ചേ​​​ർ​​​ന്ന് കാ​​​ഷ്മീ​​​ർ വി​​​ഷ​​​യ​​​ത്തി​​​ൽ പ്ര​​​മേ​​​യം പാ​​​സാ​​​ക്കി​​​യ​​​ത്.


കാ​​​ഷ്മീ​​​ർ വി​​​ഷ​​​യ​​​ത്തി​​​ൽ ചൈ​​​ന​​​യു​​​ടെ നി​​​ല​​​പാ​​​ട് വ​​​ള​​​രെ വ്യ​​​ക്ത​​​മാ​​​ണെ​​​ന്ന് മ​​​ന്ത്രാ​​​ല​​​യം വ​​​ക്താ​​​വ് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ഇ​​​ന്ത്യ​​​യും പാ​​​ക്കി​​​സ്ഥാ​​​നും ച​​​ർ​​​ച്ച​​​ ന​​​ട​​​ത്തി മേ​​​ഖ​​​ല​​​യി​​​ൽ സ​​​മാ​​​ധാ​​​നം ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ത​​​ങ്ങ​​​ൾ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​തെ​​​ന്ന് വ​​​ക്താ​​​വ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.