15 ക്യൂബൻ നയതന്ത്രജ്ഞരെ യുഎസ് പുറത്താക്കി
Wednesday, October 4, 2017 12:32 PM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: ഹ​​വാ​​ന​​യി​​ലെ യു​​എ​​സ് എം​​ബ​​സി​​ക്ക് ക്യൂ​​ബ വേ​​ണ്ട​​ത്ര സം​​ര​​ക്ഷ​​ണം ന​​ൽ​​കി​​യി​​ല്ലെ​​ന്നാ​​രോ​​പി​​ച്ച് 15 ക്യൂ​​ബ​​ൻ ന​​യ​​ത​​ന്ത്ര ഉ​​ദ്യോ​​ഗ​​സ്ഥ​​രെ യു​​എ​​സ് പു​​റ​​ത്താ​​ക്കി. ഹ​​വാ​​ന​​യി​​ലെ എം​​ബ​​സി​​യി​​ലെ അ​​മേ​​രി​​ക്ക​​ൻ ഉ​​ദ്യോ​​ഗ​​സ്ഥ​​രി​​ൽ 22 പേ​​ർ​​ക്ക് കേ​​ൾ​​വി​​ക്കു​​റ​​വ്, ക്ഷീ​​ണം, തു​​ട​​ങ്ങി​​യ​​വ അ​​നു​​ഭ​​വ​​പ്പെ​​ട്ടി​​രു​​ന്നു.

കാ​​ന​​ഡ എം​​ബ​​സി​​യി​​ലെ സ്റ്റാ​​ഫി​​ൽ ചി​​ല​​ർ​​ക്കും ഇ​​ത്ത​​രം ല​​ക്ഷ​​ണ​​ങ്ങ​​ൾ കാ​​ണ​​പ്പെ​​ട്ടെ​​ന്നും ഇ​​ത് എ​​ന്തു​​കൊ​​ണ്ടാ​​ണെ​​ന്ന് അ​​ന്വേ​​ഷി​​ച്ചു​​വ​​രി​​ക​​യാ​​ണെ​​ന്നും ക്യൂ​​ബ പ​​റ​​ഞ്ഞു. പു​​റ​​ത്താ​​ക്ക​​പ്പെ​​ട്ട ക്യൂ​​ബ​​ൻ എം​​ബ​​സി ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്ക് അ​​മേ​​രി​​ക്ക വി​​ടാ​​ൻ ഒ​​രാ​​ഴ്ച​​ത്തെ സ​​മ​​യം അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ട്. ക്യൂ​​ബ​​യു​​മാ​​യു​​ള്ള ന​​യ​​ത​​ന്ത്ര ബ​​ന്ധം തു​​ട​​രു​​മെ​​ന്നും ആ​​രോ​​ഗ്യ പ്ര​​ശ്നം സം​​ബ​​ന്ധി​​ച്ചു​​ള്ള അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ക്യൂ​​ബ​​യു​​മാ​​യി സ​​ഹ​​ക​​രി​​ക്കു​​മെ​​ന്നും സ്റ്റേ​​റ്റ് ഡി​​പ്പാ​​ർ​​ട്ടു​​മെ​​ന്‍റ് വ​​ക്താ​​വ് അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.