തെരേസ മേയ്ക്ക് എതിരേ പാളയത്തിൽ പടയൊരുക്കം
തെരേസ മേയ്ക്ക് എതിരേ പാളയത്തിൽ പടയൊരുക്കം
Friday, October 6, 2017 11:29 AM IST
ല​​​ണ്ട​​​ൻ: ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി തെ​​​രേ​​​സ മേ​​യ്​​​ക്കെ​​​തി​​​രേ പാ​​​ള​​​യ​​​ത്തി​​​ൽ പ​​​ട​​​യൊ​​​രു​​​ക്കം. ക​​​ൺ​​​സ​​​ർ​​​വേ​​​റ്റീ​​​വ് പാ​​​ർ​​​ട്ടി(​​​ടോ​​​റി​​​ക​​​ൾ)​​​യു​​​ടെ മു​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ഗ്രാ​​​ന്‍റ് ഷാ​​​പ്സാ​​​ണ് തെ​​​രേ​​​സ​​​യെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്ക​​​സേ​​​ര​​​യി​​​ൽ​​​നി​​​ന്നി​​​റ​​​ക്കാ​​​ൻ ക​​​ച്ച​​​കെ​​​ട്ടി​​​യി​​​റ​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

കാ​​​ബി​​​ന​​​റ്റ് മ​​​ന്ത്രി​​​മാ​​​ര​​​ട​​​ക്കം 30 എം​​​പി​​​മാ​​​രു​​​ടെ പി​​​ന്തു​​​ണ ത​​​നി​​​ക്കു​​​ണ്ടെ​​​ന്നു ഗ്രാ​​​ന്‍റ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്നു. 48 എം​​​പി​​​മാ​​​രു​​​ടെ പി​​​ന്തു​​​ണ തെ​​​ളി​​​യി​​​ക്കാ​​​നാ​​​യാ​​​ൽ പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ൽ നേ​​​തൃ​​​ത്വ മ​​​ത്സ​​​രം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ഗ്രാ​​​ന്‍റി​​​ന് ഉ​​​ന്ന​​​യി​​​ക്കാ​​​നാ​​​കും. ഇ​​​തി​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം. അ​​​ടു​​​ത്ത ബു​​​ധ​​​നാ​​​ഴ്ച ചേ​​​രു​​​ന്ന പാ​​​ർ​​​ട്ടി​​​യു​​​ടെ സു​​​പ്ര​​​ധാ​​​ന ക​​​മ്മി​​​റ്റി യോ​​​ഗം മേ​​​യു​​​ടെ ഭാ​​​വി​​​യി​​​ൽ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​കും.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ ബ്രെ​​​ക്സി​​​റ്റ് അ​​​നു​​​കൂ​​​ല വി​​​ധി​​​യെത്തു ട​​​ർ​​​ന്നു കാ​​​മ​​​റോ​​​ൺ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​പ​​​ദ​​​വി ഒ​​​ഴി​​​ഞ്ഞ​​​പ്പോ​​​ഴാ​​​ണ് മേ​​യ്ക്കു(61)​ ന​​​റു​​​ക്കു​​​ വീ​​​ണ​​​ത്.


അ​​​നു​​​കൂ​​​ല രാ​​​ഷ്‌​​​ട്രീ​​​യ സാ​​​ഹ​​​ച​​​ര്യം മു​​​ത​​​ലെ​​​ടു​​​ക്കാ​​​നാ​​​യി മേ, ​​​കാ​​​ലാ​​​വ​​​ധി തീ​​​രും​​​മു​​​ന്പേ സ​​​ർ​​​ക്കാ​​​ർ പി​​​രി​​​ച്ചു​​​വി​​​ട്ട് ജൂ​​​ണി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ത്തി. ടോ​​​റി​​​ക​​​ൾ​​​ക്കു പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന മേ​​​ധാ​​​വി​​​ത്വം ന​​​ഷ്ട​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​യി​​​രു​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഫ​​​ലം.

ഇ​​​തോ​​​ടെ മേ​​യ്​​​ക്കെ​​​തി​​​രേ ശ​​​ബ്ദമു​​​യ​​​ർ​​​ന്നുതു​​​ട​​​ങ്ങി. മേ​​യ്​​​ക്കെ​​​തി​​​രേ പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ലു​​​ള്ള മു​​​റു​​​മു​​​റു​​​പ്പു​​​ക​​​ൾ ആ​​​രും പ​​​ര​​​സ്യ​​​മാ​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് ഗ്രാ​​​ന്‍റ് പ​​​റ​​​യു​​​ന്നു.

ഗ്രാ​​​ന്‍റ് വി​​​മ​​​ത​​​നീ​​​ക്കം ശ​​​ക്ത​​​മാ​​​ക്കി​​​യ​​​തി​​​നെത്തുട​​​ർ​​​ന്ന് മേ​​​യു​​​ടെ അ​​​നു​​​യാ​​​യി​​​ക​​​ൾ അ​​​വ​​​രെ പ്ര​​​തി​​​രോ​​​ധി​​​ച്ചു രം​​​ഗ​​​ത്തി​​​റ​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.