നിർമലയുടെ നമസ്തേ നയതന്ത്രത്തെ അഭിനന്ദിച്ച് ചൈനീസ് മാധ്യമങ്ങൾ
നിർമലയുടെ നമസ്തേ നയതന്ത്രത്തെ അഭിനന്ദിച്ച് ചൈനീസ് മാധ്യമങ്ങൾ
Monday, October 9, 2017 12:42 PM IST
ബെ​​​യ്ജിം​​​ഗ്: പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ന്‍റെ ന​​​മ​​​സ്തേ ന​​​യ​​​ത​​​ന്ത്ര​​​ത്തെ പ്ര​​​കീ​​​ർ​​​ത്തി​​​ച്ച് ചൈ​​​ന​​​യി​​​ലെ മാ​​​ധ്യ​​​മ​​​ങ്ങ​​​ളും സോ​​​ഷ്യ​​​ൽ​​​ മീ​​​ഡി​​​യ​​​യും. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം സി​​​ക്കിം അ​​​തി​​​ർ​​​ത്തി​​​യി​​​ലെ നാ​​​ഥു​​​ല പോ​​​സ്റ്റ് സ​​​ന്ദ​​​ർ​​​ശി​​​ച്ച നി​​​ർ​​​മ​​​ല ചൈ​​​നീ​​​സ് പ​​​ട്ടാ​​​ള​​​ക്കാ​​​രോ​​​ട് ന​​​മ​​​സ്തേ പ​​​റ​​​ഞ്ഞ​​​തും അ​​​വ​​​രെ ന​​​മ​​​സ്തേ പ​​​റ​​​യാ​​​ൻ പ​​​ഠി​​​പ്പി​​​ച്ച​​​തും വൈ​​​റ​​​ലാ​​​യി​​​രു​​​ന്നു.

ഉ​​​ഭ​​​യ​​​ക​​​ക്ഷി​​​ബ​​​ന്ധം ശ​​​ക്ത​​​മാ​​​ക്കു​​​ന്ന സൗ​​​ഹൃ​​​ദസ​​​ന്ദേ​​​ശ​​​മാ​​​ണ് നി​​​ർ​​​മ​​​ല ന​​​ല്കി​​​യ​​​തെ​​ന്നു ചൈ​​​നീ​​​സ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ഇം​​​ഗ്ലീ​​​ഷ് ചാ​​​ന​​​ൽ സി​​​ജി​​​ടി​​​എ​​​ൻ പ​​​റ​​​ഞ്ഞു. ഇ​​​ന്ത്യ​​​ൻ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി ചൈ​​​നീ​​​സ് പ​​​ട്ടാ​​​ള​​​ക്കാ​​​ർ​​​ക്ക് ആ​​​ശം​​​സ​​​ക​​​ൾ നേ​​​രു​​​ന്നു​​​വെ​​​ന്ന അ​​​ടി​​​ക്കു​​​റി​​​പ്പി​​​ൽ വീ​​​ഡി​​​യോ​​​യും ചാ​​​ന​​​ൽ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്തു. ഇ​​​ന്ത്യ​​​ൻ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി ചൈ​​​നീ​​​സ് പ​​​ട്ടാ​​​ള​​​ക്കാ​​​രു​​​മാ​​​യി സൗ​​​ഹൃ​​​ദ​​​ത്തി​​​ന്‍റെ പാ​​​ലം തീ​​​ർ​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണ് ഹോ​​​ങ്കോ​​​ങ്ങി​​​ൽ​​​നി​​​ന്നി​​​റ​​​ങ്ങു​​​ന്ന സൗ​​​ത്ത് ചൈ​​​നാ മോ​​​ർ​​​ണിം​​​ഗ് പോ​​​സ്റ്റ് ത​​​ല​​​ക്കെ​​​ട്ടു ന​​​ല്കി​​​യ​​​ത്. അ​​​തേ​​​സ​​​മ​​​യം, ഗ്ലോ​​​ബ​​​ൽ ടൈം​​​സ് പ​​​ത്രം നി​​​ർ​​​മ​​​ല​​​യെ പ്ര​​​കീ​​​ർ​​​ത്തി​​​ച്ച​​​തി​​​നൊ​​​പ്പം ഇ​​​ന്ത്യ​​​യു​​​ടെ ചി​​​ല നി​​​ല​​​പാ​​​ടു​​​ക​​​ളെ വി​​​മ​​​ർ​​​ശി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.