രോഹിംഗ്യകളുടെ ബോട്ടു മുങ്ങി 14 മരണം
Monday, October 9, 2017 12:42 PM IST
ധാ​​ക്ക: മ്യാ​​ൻ​​മ​​റി​​ൽനി​​ന്നു ബം​​ഗ്ളാ​​ദേ​​ശി​​ലേ​​ക്കു പ​​ലാ​​യ​​നം ചെ​​യ്ത രോ​​ഹിം​​ഗ്യ​​ൻ അ​​ഭ​​യാ​​ർ​​ഥി​​ക​​ളു​​ടെ ബോ​​ട്ടു​​മു​​ങ്ങി കു​​ട്ടി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ 14 പേ​​ർ മ​​രി​​ച്ചു. 30 പേ​​രെ കാ​​ണാ​​താ​​യി. 11 കു​​ട്ടി​​ക​​ളു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ഷാ​​പ്പോ​​രി​​ർ ദ്വീ​​പി​​ൽ അ​​ടി​​ഞ്ഞു.

ബോ​​ട്ടി​​ൽ നൂ​​റോ​​ളം പേ​​രു​​ണ്ടാ​​യി​​രു​​ന്ന​​താ​​യി ആ​​ദ്യം കി​​ട്ടി​​യ റി​​പ്പോ​​ർ​​ട്ടു​​ക​​ളി​​ൽ പ​​റ​​ഞ്ഞു. മാ​​താ​​പി​​താ​​ക്ക​​ൾ ഉ​​ൾ​​പ്പെ​​ടെ ത​​ന്‍റെ ഒ​​ന്പ​​തു ബ​​ന്ധു​​ക്ക​​ൾ ബോ​​ട്ടു​​ദു​​ര​​ന്ത​​ത്തി​​ൽ മ​​രി​​ച്ചെ​​ന്ന് ദീ​​ർ​​ഘ​​നാ​​ളാ​​യി ബം​​ഗ്ളാ​​ദേ​​ശി​​ൽ ക​​ഴി​​യു​​ന്ന രോ​​ഹിം​​ഗ്യ​​ൻ അ​​ഭ​​യാ​​ർ​​ഥി അ​​ലി​​ഫ് ജു​​ക്കാ​​ർ പ​​റ​​ഞ്ഞു.

ക​​ഴി​​ഞ്ഞ​​മാ​​സം ബം​​ഗാ​​ൾ ഉ​​ൾ​​ക്ക​​ട​​ലി​​ൽ ബോ​​ട്ടു​​മു​​ങ്ങി 60 രോ​​ഹിം​​ഗ്യ​​ൻ അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ​​ക്കു ജീ​​വ​​ഹാ​​നി നേ​​രി​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.