ഇന്ത്യയിലെ വിശ്വാസിസമൂഹത്തിനു മാർപാപ്പയുടെ ആശംസ
Tuesday, October 10, 2017 11:30 PM IST
വത്തിക്കാൻ സിറ്റി: ബ​ഹു​മു​ഖ​ത്വ​മു​ള്ള ഇ​ന്ത്യ​യി​ലെ വി​ശ്വാ​സി സ​മൂ​ഹ​ങ്ങ​ൾ അ​തി​ദ്രു​തം പാരന്പര്യത്തിന്‍റെ പാ​ത​യി​ൽ മു​ന്നേ​റു​ന്ന​തി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ സം​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു.

നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വ​മെ​ന്ന പൗ​ര​സ്ത്യ സ​ഭ​യു​ടെ അ​ടി​സ്ഥാ​ന ല​ക്ഷ​ണം പാ​ര​മ്പ​ര്യ​ത്തി​ന്‍റെ​യും സം​സ്കാ​ര​ത്തി​ന്‍റെ​യും വി​ശ്വാ​സ തീ​ക്ഷ്ണ​ത​യു​ടെ​യും പി​ന്തു​ട​ർ​ച്ച​യാ​യി പാ​ലി​ക്ക​പ്പെ​ട്ടു പോ​കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​ത്തെ ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ടാ​ണ് ഇ​ന്ത്യ​യി​ലെ ക​ത്തോ​ലി​ക്കാ സ​ഭാ​മേ​ല​ധ്യ​ക്ഷ​ന്മാ​രെ അ​ഭി​സം​ബോ​ധ​ന​ചെ​യ്തു​കൊ​ണ്ടു​ള്ള മാ​ർ​പാ​പ്പ​യു​ടെ സ​ന്ദേ​ശം.

മാ​ർ​പാ​പ്പ​യു​ടെ സ​ന്ദേ​ശം ക​ഴി​ഞ്ഞ​ദി​വ​സം സി​ബി​സി​ഐ ആ​ണ് പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ​ത്.
ക്രി​സ്തു ശി​ഷ്യ​നാ​യ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യാ​ൽ സ്ഥാ​പി​ത​മാ​യ ഇ​ന്ത്യ​യി​ലെ സ​ഭ​യ്ക്ക് വി​ശ്വാ​സാ​നു​ഷ്ഠാ​ന​ങ്ങ​ൾ​ക്ക് വ്യ​ത്യ​സ്ത റീ​ത്തു​ക​ൾ ല​ഭി​ച്ചി​രി​ക്കു​ന്നു എ​ന്ന​തു​ത​ന്നെ അ​തി​ന്‍റെ ശ​ക്തി​യും മ​നോ​ഹാ​രി​ത​യു​മാ​ണ്.പ​ര​സ്പ​ര​പൂ​ര​ക​മാ​യി നി​ല​കൊ​ണ്ട് സ​ഹാ​യ​ഹ​സ്തം പ്ര​ദാ​നം​ചെ​യ്ത് വ​ള​രു​ന്ന വി​ശ്വാ​സി സ​മൂ​ഹ​ങ്ങ​ളെ ഇൗ ​ശൈ​ലി​യി​ൽ കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ സേ​വി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത മാ​ർ​പാ​പ്പ ഉ​ദ്ബോ​ധി​പ്പി​ക്കു​ന്നു. കേ​ര​ള​ത്തി​ലെ വ്യ​ത്യ​സ്ത റീ​ത്തു​ക​ളി​ലു​ള്ള വി​ശ്വാ​സി​ക​ൾ പു​ല​ർ​ത്തു​ന്ന സ​മ​ന്വ​യ​സ​മീ​പ​നം മാ​ർ​പാ​പ്പ പ്ര​ത്യേ​കം പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്.

പി​താ​വ്, പു​ത്ര​ൻ, പ​രി​ശു​ദ്ധാ​ത്മാ​വ് എ​ന്ന ദൈ​വീ​ക ത്രീ​ത്വ ര​ഹ​സ്യം​പോ​ലെ വ്യ​ത്യ​സ്ത സം​സ്കാ​ര​വും പി​ന്തു​ട​ർ​ച്ച​യും രീ​തി​ക​ളും സ്വ​ന്ത​മാ​യി​രി​ക്കു​മ്പോ​ൾ​ത്ത​ന്നെ സ​ഭാ​വി​ശ്വാ​സ​ത്തി​ലും പ്രേ​ഷി​ത​ത്വ​ത്തി​ലും ഉ​രു​ത്തി​രി​യു​ന്ന ഐ​ക്യ​മാ​ണ് വ​ള​ർ​ച്ച​യു​ടെ​യും സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്‍റെ​യും ല​ക്ഷ​ണം. ഈ ​സൗ​ഹാ​ർ​ദാ​ന്ത​രീ​ക്ഷം ക​ണ്ണി​ലെ കൃ​ഷ്ണ​മ​ണി​പോ​ലെ സം​ര​ക്ഷി​ക്കു​ന്ന ഭാരതീയ സ​ഭാ മേ​ല​ധ്യ​ക്ഷ​ന്മാ​ർ വി​ശ്വാ​സി​ക​ളു​ടെ ആ​ത്മീ​യാ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​ൽ പ്ര​തി​ജ്ഞാ​ബ​ദ്ധ​രും നി​സ്വാ​ർ​ഥ സേ​വ​ക​രു​മാ​യി കൂ​ടു​ത​ൽ ക​ർ​മ​നി​ര​ത​രാ​യി​ത്തീ​രു​വാ​ൻ ദൈ​വം അ​നു​ഗ്ര​ഹി​ക്ക​ട്ടെ​യെ​ന്ന പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് മാ​ർ​പാ​പ്പ സ​ന്ദേ​ശം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

ഭാ​ര​ത​സ​ഭ​യ്ക്കു മു​ഴു​വ​ൻ സ​ന്തോ​ഷ​വാ​ർ​ത്ത: ക​ർ​ദി​നാ​ൾ മാ​ർ ജോർജ് ആ​ല​ഞ്ചേ​രി

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ പ​​​ദ​​​വി​​​യി​​​ലേ​​​ക്കു​​​യ​​​ർ​​​ത്ത​​​പ്പെ​​​ട്ട​​​തി​​​ന്‍റെ ര​​​ജ​​​ത​​​ജൂ​​​ബി​​​ലി​​​യും പൗ​​​ര​​​സ്ത്യ സ​​​ഭ​​​ക​​​ൾ​​​ക്കു വേ​​​ണ്ടി​​​യു​​​ള്ള കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ന്‍റെ നൂ​​​റാം വാ​​​ർ​​​ഷി​​​ക​​​വും ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന അ​​​വ​​​സ​​​ര​​​ത്തി​​​ൽ സ​​​ഭ​​​യ്ക്കു പു​​​തി​​​യ ര​​​ണ്ടു രൂ​​​പ​​​ത​​​ക​​​ൾ ല​​​ഭി​​​ച്ച​​​ത് അ​​​തീ​​​വ സ​​​ന്തോ​​​ഷ​​​ക​​​ര​​​മെ​​​ന്നു മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. പു​​​തി​​​യ രൂ​​​പ​​​ത​​​ക​​​ളു​​​ടെ​​​യും മെ​​​ത്രാ​​ന്മാ​​​രു​​​ടെ​​​യും പ്ര​​​ഖ്യാ​​​പ​​​നം വ​​​ത്തി​​​ക്കാ​​​നി​​​ൽ നി​​​ർ​​​വ​​​ഹി​​​ച്ച​​​തി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു സം​​​സാ​​​രി​​​ക്കു​​​മ്പോ​​​ഴാ​​​ണു ക​​​ർ​​​ദി​​​നാ​​​ൾ ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്.


ഭാ​​​ര​​​ത​​​ത്തി​​​ലെ ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യ്ക്കു സ​​​ന്തോ​​​ഷ​​​ക​​​ര​​​മാ​​​യ വാ​​​ർ​​​ത്ത​​​യാ​​​ണു പു​​​തി​​​യ രൂ​​​പ​​​ത​​​ക​​​ളു​​​ടെ സ്ഥാ​​​പ​​​ന​​​വും പു​​​തി​​​യ മെ​​​ത്രാ​​ന്മാ​​​രു​​​ടെ നി​​​യ​​​മ​​​ന​​​വും. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യ്ക്കു ഭാ​​​ര​​​തം മു​​​ഴു​​​വ​​​നി​​​ലും അ​​​ജ​​​പാ​​​ല​​​ന, സു​​​വി​​​ശേ​​​ഷ​​​വ​​​ത്ക​​​ര​​​ണ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കും മാ​​​ർ​​​പാ​​​പ്പ അ​​​നു​​​വാ​​​ദം ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ രാ​​​മ​​​നാ​​​ഥ​​​പു​​​രം, ത​​​ക്ക​​​ല രൂ​​​പ​​​ത​​​ക​​​ളു​​​ടെ പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ വി​​​പു​​​ലീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

സ​​​ഭ​​​യ്ക്കാ​​​കെ സ​​​ന്തോ​​​ഷ​​​ക​​​ര​​​മാ​​​യ ഈ ​​​അ​​​നു​​​ഗ്ര​​​ഹ​​​ത്തി​​​നു ദൈ​​​വ​​​ത്തി​​​നു ന​​​ന്ദി​​​പ​​​റ​​​യാം. ഭാ​​​ര​​​ത​​​ത്തി​​​ലെ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യ്ക്കു ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള പു​​​തി​​​യ അ​​​ജ​​​പാ​​​ല​​​ന അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ല​​​ത്തീ​​​ൻ, സീ​​​റോ മ​​​ല​​​ങ്ക​​​ര സ​​​ഭ​​​ക​​​ളോ​​​ടും ഇ​​​ത​​​ര ക്രൈ​​​സ്ത​​​വ​​​സ​​​മൂ​​​ഹ​​​ങ്ങ​​​ളോ​​​ടും മ​​​റ്റു മ​​​ത​​​വി​​​ശ്വാ​​​സി​​​ക​​​ളോ​​​ടും ചേ​​​ർ​​​ന്നാ​​​കും നി​​​ർ​​​വ​​​ഹി​​​ക്കു​​​ക. പു​​​തി​​​യ രൂ​​​പ​​​ത​​​ക​​​ളു​​​ടെ സ്ഥാ​​​പ​​​ന​​​ത്തി​​​ലും മെ​​​ത്രാ​​ന്മാ​​​രു​​​ടെ നി​​​യ​​​മ​​​ന​​​ത്തി​​​ലും ഫ്രാ​​​ൻ​​​സി​​​സ് പാ​​​പ്പ​​​യോ​​​ടും പൗ​​​ര​​​സ്ത്യ സ​​​ഭ​​​ക​​​ളു​​​ടെ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ന്‍റെ പ്രീ​​​ഫെ​​​ക്ട് ക​​​ർ​​​ദി​​​നാ​​​ൾ ലി​​​യ​​​നാ​​​ർ​​​ഡോ സാ​​​ന്ദ്രി​​​യോ​​​ടും സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടും സ​​​ഭ​​​യ്ക്കു ന​​​ന്ദി​​​യു​​​ണ്ട്.

ഭാ​​​ര​​​ത​​​ത്തി​​​ലെ സ​​​ഭ മി​​​ശി​​​ഹാ​​​യ്ക്കു സാ​​​ക്ഷ്യം വ​​​ഹി​​​ച്ചു​​​കൊ​​​ണ്ടും സ​​​ഭ​​​യു​​​ടേ​​​താ​​​യ സ്നേ​​​ഹ​​​സാ​​​ക്ഷ്യം ന​​​ൽ​​​കി​​​ക്കൊ​​​ണ്ടും എ​​​ന്നും വി​​​രാ​​​ജി​​​ക്ക​​​ട്ടെ എ​​​ന്നു പ്രാ​​​ർ​​​ഥി​​​ക്കു​​​ന്നു. സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി​​​യാ​​​യി നാ​​​മ​​​ക​​​ര​​​ണം ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന ഈ ​​​വ​​​ർ​​​ഷ​​​ത്തി​​​ൽ ഈ ​​​അ​​​നു​​​ഗ്ര​​​ഹ​​​ങ്ങ​​​ളു​​​ടെ പൂ​​​ർ​​​ത്തീ​​​ക​​​ര​​​ണം സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യ്ക്കു ല​​​ഭി​​​ച്ച​​​തി​​​ൽ ന​​​മു​​​ക്കു സ​​​ന്തോ​​​ഷി​​​ക്കാം. ദൈ​​​വ​​​ത്തി​​​ന്‍റെ അ​​​നു​​​ഗ്ര​​​ഹം ധാ​​​രാ​​​ള​​​മാ​​​യി ഭാ​​​ര​​​ത​​​സ​​​ഭ​​​യ്ക്കു ല​​​ഭി​​​ക്കാ​​​നും ലോ​​​ക​​​ത്തി​​​നു മു​​​ന്പി​​​ൽ വ​​​ലി​​​യ സാ​​​ക്ഷ്യ​​​മാ​​​യി സ​​​ഭ വി​​​രാ​​​ജി​​​ക്കു​​​ന്ന​​​തി​​​നും ഇ​​​ട​​​യാ​​​ക​​​ട്ടെ​​​യെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി പ​​​റ​​​ഞ്ഞു.