പിതാവ് വീടിനു പുറത്തു നിർത്തിയ മൂന്നു വയസുകാരിയെ കാണാതായി
Tuesday, October 10, 2017 1:00 PM IST
ഹൂ​​​സ്റ്റ​​​ൺ: പാ​​​ലു​​​കു​​​ടി​​​ക്കാ​​​ത്ത​​​തി​​​ന്‍റെ പേ​​​രി​​​ൽ പി​​​താ​​​വ് രാ​​​ത്രി വീ​​​ടി​​​നു പു​​​റ​​​ത്തു​​​നി​​​ർ​​​ത്തി​​​യ മൂ​​​ന്നു വ​​​യ​​​സു​​​ള്ള ഇ​​​ന്ത്യ​​​ൻ വ​​​ള​​​ർ​​​ത്തു​​​മ​​​ക​​​ളെ കാ​​​ണാ​​​താ​​​യി. ഭി​​​ന്ന​​​ശേ​​​ഷി​​​യു​​​ള്ള ഷെ​​​റി​​​ൻ മാ​​​ത്യൂ​​​സാ​​​ണ് 15 മി​​​നി​​​ട്ടി​​​ന​​​കം അ​​​പ്ര​​​ത്യ​​​ക്ഷ​​​യാ​​​യ​​​ത്. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ടെ​​​ക്സ​​​സ് സ്വ​​​ദേ​​​ശി​​​യാ​​​യ വ​​​ള​​​ർ​​​ത്തു പി​​​താ​​​വ് വെ​​​സ്‌​​​ലി മാ​​​ത്യൂ​​​സി​​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തെ​​​ങ്കി​​​ലും ര​​​ണ്ട​​​ര ല​​​ക്ഷം ഡോ​​​ള​​​റി​​​ന്‍റെ ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ട​​​യ​​​ച്ചു.

ര​​​ണ്ടു വ​​​ർ​​​ഷം മു​​​ന്പ് ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നാ​​​ണ് കു​​​ഞ്ഞി​​​നെ ദ​​​ത്തെ​​​ടു​​​ത്ത​​​ത്. സം​​​സാ​​​രി​​​ക്കാ​​​ന​​​ട​​​ക്കം പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ണ്ടെ​​​ന്നു പി​​​ന്നീ​​​ടാ​​​ണു മ​​​ന​​​സി​​​ലാ​​​യ​​​ത്. ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി പാ​​​ലു കു​​​ടി​​​ക്കാ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ൽ കു​​​ഞ്ഞി​​​നെ വീ​​​ടി​​​നു പു​​​റ​​​ത്തു​​​ള്ള മ​​​ര​​​ത്തി​​​നു ചു​​​വ​​​ട്ടി​​​ൽ നി​​​ർ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. വെ​​​സ്‌​​​ലി മാ​​​ത്യൂ​​​സ് 15 മി​​​നി​​​ട്ട് ക​​​ഴി​​​ഞ്ഞ് ചെ​​​ന്നു നോ​​​ക്കു​​​ന്പോ​​​ൾ കു​​​ഞ്ഞി​​​ല്ലാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ഇ​​​യാ​​​ൾ ഇ​​​ക്കാ​​​ര്യം അ​​​ഞ്ചു മ​​​ണി​​​ക്കൂ​​​റി​​​നു​​​ശേ​​​ഷ​​​മാ​​​ണ് പോ​​​ലീ​​​സി​​​നെ അ​​​റി​​​യി​​​ച്ച​​​ത്. കു​​​ഞ്ഞി​​​നെ ഉ​​​പേ​​​ക്ഷി​​​ക്ക​​​ൽ, ജീ​​​വ​​​ൻ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ കു​​​റ്റ​​​ങ്ങ​​​ളാ​​​ണ് വെ​​​സ്‌​​​ലി​​​ക്കെ​​​തി​​​രേ ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.


വീ​ടി​നു പു​റ​ത്ത് ചെ​ന്നാ​യ ക​ളെ ക​ണ്ട​താ​യി പി​താ​വ് പ​റ​ഞ്ഞു​വെ​ങ്കി​ലും ഇ​തി​നു​ള്ള തെ​ളി​വു​ക​ളൊ​ന്നും ക​ണ്ടെ​ത്തി​യി​ല്ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.