റഷ്യൻ വിമാനം സിറിയയിൽ തകർന്നു
Tuesday, October 10, 2017 1:00 PM IST
മോ​​​സ്കോ: സി​​​റി​​​യ​​​യി​​​ലെ ല​​​ടാ​​​ക്കി​​​യ പ്ര​​​വി​​​ശ്യ​​​യി​​​ലെ റ​​​ഷ്യ​​​ൻ എ​​​യ​​​ർ​​​ബേ​​​സി​​​ൽ​​​നി​​​ന്നു ടേ​​​ക്ക്ഓ​​​ഫ് ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ റ​​​ഷ്യ​​​ൻ സൈ​​​നി​​​ക ജ​​​റ്റ് വി​​​മാ​​​നം ത​​​ക​​​ർ​​​ന്ന് ര​​​ണ്ടു ജീ​​​വ​​​ന​​​ക്കാ​​​ർ മ​​​രി​​​ച്ചു. സു​​​ഖോയ്-24 യു​​​ദ്ധ​​​വി​​​മാ​​​ന​​​മാ​​​ണു ത​​​ക​​​ർ​​​ന്ന​​​തെ​​​ന്നു റ​​​ഷ്യ​​​ൻ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.​​​സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​റാ​​​ണ് അ​​​പ​​​ക​​​ട കാ​​​ര​​​ണ​​​മെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.