ടിവി ചാനലുകളുടെ ലൈസൻസ് റദ്ദാക്കുമെന്നു ഡോണൾഡ് ട്രംപ്
ടിവി ചാനലുകളുടെ ലൈസൻസ് റദ്ദാക്കുമെന്നു ഡോണൾഡ് ട്രംപ്
Wednesday, October 11, 2017 12:18 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡിസി: യു​​​എ​​​സി​​​ന്‍റെ അണ്വാ​​​യു​​​ധ ശേ​​​ഖ​​​രം പ​​​ത്തു​​​മ​​​ട​​​ങ്ങാ​​​യി വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു താ​​​ൻ പ​​​റ​​​ഞ്ഞ​​​താ​​​യി വ്യാ​​​ജ​​​വാ​​​ർ​​​ത്ത ന​​​ൽ​​​കി​​​യ ടി​​​വി ചാ​​​ന​​​ലു​​​ക​​​ളു​​​ടെ ലൈ​​​സ​​​ൻ​​​സ് റ​​​ദ്ദാ​​​ക്കാ​​​നും മ​​​ടി​​​ക്കി​​​ല്ലെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി.

മു​​​തി​​​ർ​​​ന്ന സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​ങ്കെ​​​ടു​​​ത്ത യോ​​​ഗ​​​ത്തി​​​ലാ​​​ണ് അ​​​ണ്വാ​​​യു​​​ധ​​​ശേ​​​ഖ​​​രം വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു ട്രം​​​പ് നി​​​ർ​​​ദേ​​​ശി​​​ച്ച​​​തെ​​​ന്ന് എ​​​ൻ​​​ബി​​​സി റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​ഞ്ഞു. ജൂ​​​ലൈ​​​യി​​​ൽ ന​​​ട​​​ന്ന ഈ ​​​യോ​​​ഗ​​​ത്തി​​​നു​​​ ശേ​​​ഷ​​​മാ​​​ണു സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി റക്സ് ടി​​​ല്ലേ​​​ർ​​​സ​​​ൺ ട്രം​​​പി​​​നെ മ​​​ന്ദ​​​ബു​​​ദ്ധി എ​​​ന്നു വി​​​ളി​​​ച്ച​​​തെ​​​ന്നു പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു. ടി​​​ല്ലേ​​​ർ​​​സ​​​ണി​​​ൽ ത​​​നി​​​ക്കു വി​​​ശ്വാ​​​സ​​​മു​​​ണ്ടെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യ ട്രം​​​പ് ഐ​​​ക്യു ടെ​​​സ്റ്റ് ന​​​ട​​​ത്തി​​​യാ​​​ൽ ത​​​നി​​​ക്കാ​​​ണു ടി​​​ല്ലേ​​​ർ​​​സ​​​ണെ​​​ക്കാ​​​ൾ ബു​​​ദ്ധി എ​​​ന്നു തെ​​​ളി​​​യു​​​മെ​​​ന്നും ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പ​​​റ​​​യു​​​ക​​​യു​​​ണ്ടാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.