ട്രക്കിൽ മൂന്നു ടൺ സ്ഫോടകവസ്തുക്കളുമായി എത്തിയ ചാവേറിനെ പിടികൂടി
ട്രക്കിൽ മൂന്നു ടൺ സ്ഫോടകവസ്തുക്കളുമായി എത്തിയ ചാവേറിനെ പിടികൂടി
Sunday, October 15, 2017 10:35 AM IST
കാ​​​ബൂ​​​ൾ: അ​​​ഫ്ഗാ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ബൂ​​​ളി​​​ൽ സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ൾ നി​​​റ​​​ച്ച ട്ര​​​ക്കി​​​ൽ ചാ​​​വേ​​​ർ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നെ​​​ത്തി​​​യ​​​യാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. മൂ​​​ന്നു ട​​​ൺ സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ളും ര​​​ണ്ടു ബോം​​​ബു​​​ക​​​ളും ട്ര​​​ക്കി​​​ൽ​​​നി​​​ന്നു ക​​​ണ്ടെ​​​ടു​​​ത്തു.

ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ത്തെ തു​​​ട​​​ർ​​​ന്ന് ചെ​​​ക്പോ​​​യി​​​ന്‍റി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് അ​​​ക്ര​​​മി പി​​​ടി​​​യി​​​ലാ​​​യ​​​ത്. വ​​​ണ്ടി​​​യോ​​​ടി​​​ച്ചു ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ശ്ര​​​മി​​​ച്ച ഇ​​​യാ​​​ളെ വെ​​​ടി​​​വ​​​ച്ചു പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ച്ചു ത​​​ട​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​മോ​​​ണി​​​യം നൈ​​​ട്രേ​​​റ്റ് നി​​​റ​​​ച്ച 30 പ്ലാ​​​സ്റ്റി​​​ക് കാ​​​നു​​​ക​​​ൾ ത​​​ക്കാ​​​ളി​​​പ്പെ​​​ട്ടി​​​യു​​​ടെ അ​​​ടി​​​യി​​​ൽ മ​​​റ​​​ച്ചു​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.