‌പോർച്ചുഗലിൽ കാട്ടുതീ; 27 മരണം
Monday, October 16, 2017 11:28 AM IST
ലി​​​സ്ബ​​​ൺ: പോ​​​ർ​​​ച്ചു​​​ഗ​​​ലി​​​ൽ പ​​​ല​​​ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി പ​​​ട​​​ർ​​​ന്ന കാ​​​ട്ടു​​​തീ 27 പേ​​​രു​​​ടെ ജീ​​​വ​​​ന​​​പ​​​ഹ​​​രി​​​ച്ചു. വ​​​ട​​​ക്ക​​​ൻ, മ​​​ധ്യ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​യി 520 തീ​​​പി​​ടി​​ത്ത​​​ങ്ങ​​​ളാ​​​ണു ഞാ​​​യ​​​റാ​​​ഴ്ച ഉ​​​ണ്ടാ​​​യ​​​തെ​​​ന്നു സി​​​വി​​​ൽ പ്രൊ​​​ട്ട​​ക്‌​​ഷ​​ൻ ഏ​​​ജ​​​ൻ​​​സി അ​​​റി​​​യി​​​ച്ചു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​ന്‍റോ​​​ണി​​​യോ കോ​​​സ്റ്റ രാ​​​ജ്യ​​​ത്ത് അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ചു.

തീ ​​​കെ​​​ടു​​​ത്താ​​​നാ​​​യി നാ​​​ലാ​​​യി​​​രം അ​​​ഗ്നി​​​ശ​​​മ​​​ന ​​​സേ​​​നാം​​​ഗ​​​ങ്ങ​​​ൾ രം​​​ഗ​​​ത്തി​​​റ​​​ങ്ങി. ഭൂ​​​രി​​​ഭാ​​​ഗം തീ​​പി​​ടി​​ത്ത​​​ങ്ങ​​​ളും അ​​​ണ​​​ച്ചു.

എ​​​ന്നാ​​​ൽ 20 വ​​​ലി​​​യ തീ​​​പി​​​ടി​​ത്ത​​​ങ്ങ​​​ൾ നി​​​യ​​​ന്ത്ര​​​ണ​​​വി​​​ധേ​​​യ​​​മാ​​​യി​​​ട്ടി​​​ല്ല. എ​​​ല്ലാ​​​യി​​​ട​​​ത്തും തീ​​​യാ​​​ണെ​​​ന്നും ശ​​​രി​​​ക്കും ന​​​ര​​​ക​​​മാ​​​ണ് രൂ​​​പ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

വ​​​ർ​​​ഷാ​​​രം​​​ഭം മു​​​ത​​​ൽ പോ​​​ർ​​​ച്ചു​​​ഗ​​​ലി​​​ൽ വ​​​ര​​​ൾ​​​ച്ച​​​യും ചൂ​​​ടും അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. നാ​​​ലു മാ​​​സം മു​​​ന്പു​​​ണ്ടാ​​​യ മ​​​റ്റൊ​​​രു തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ 64 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 250 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

ഇ​​​തി​​​നി​​​ടെ പോ​​​ർ​​​ച്ചു​​​ഗീ​​​സ് അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള സ്പെ​​​യി​​​നി​​​ലെ ഗ​​​ലീ​​​ഷ്യ​​​യി​​​ൽ ഒ​​​രു സം​​​ഘം അ​​​ക്ര​​​മി​​​ക​​​ൾ മ​​നഃ​​പൂ​​​ർ​​​വ​​​മു​​​ണ്ടാ​​​ക്കി​​​യ തീ​​​പി​​ടി​​​ത്ത​​​ത്തി​​​ൽ മൂ​​​ന്നു പേ​​​ർ പ​​​രി​​​ച്ചു. 17 തീ​​​പി​​ടി​​​ത്ത​​​ങ്ങ​​​ളാ​​​ണ് ഉ​​​ണ്ടാ​​​യ​​​ത്.

ഒ​​​ഫീ​​​ലി​​​യ ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റിന്‍റെ സാന്നിധ്യം തീ​​​ കൂ​​​ടു​​​ത​​​ൽ മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കു വ്യാ​​​പി​​​ക്കാ​​​ൻ ഇ​​​ട​​​യാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.