സിറിയൻ വിമതർ റാഖാ പിടിച്ചു
സിറിയൻ വിമതർ റാഖാ പിടിച്ചു
Tuesday, October 17, 2017 11:47 AM IST
റാ​​​ഖാ: സി​​​റി​​​യ​​​യി​​​ൽ ഐ​​​എ​​​സി​​​ന്‍റെ ആ​​​സ്ഥാ​​​ന​​​മാ​​​യി​​​രു​​​ന്ന റാ​​​ഖാ ന​​​ഗ​​​ര​​​ത്തി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം യു​​​എ​​​സ് പി​​​ന്തു​​​ണ​​​യു​​​ള്ള വി​​​മ​​​ത​​​സേ​​​ന കൈ​​​യ​​​ട​​​ക്കി. ജൂ​​​ണി​​​ൽ ആ​​​രം​​​ഭി​​​ച്ച സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​യാ​​​ണ് ഇ​​​ന്ന​​​ലെ വി​​​ജ​​​യം ക​​​ണ്ട​​​ത്. കാ​​​ലി​​​ഫേ​​​റ്റി​​​ന്‍റെ ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച റാ​​​ഖാ​​​യി​​​ൽ മൂ​​​ന്നു​​​വ​​​ർ​​​ഷ​​​മാ​​​യി ഐ​​​എ​​​സാ​​​യി​​​രു​​​ന്നു ഭ​​​ര​​​ണം ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ത്.

ന​​​ഗ​​​ര​​​ത്തി​​​ലെ പ്ര​​​ധാ​​​ന ആ​​​ശു​​​പ​​​ത്രി​​​യും സ്റ്റേ​​​ഡി​​​യ​​​വു​​​മാ​​​യി​​​രു​​​ന്നു ഐ​​​എ​​​സി​​​ന്‍റെ പ്ര​​​ധാ​​​ന താ​​​വ​​​ള​​​ങ്ങ​​​ൾ. ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന അ​​​തി​​​ശ​​​ക്ത​​​മാ​​​യ പോ​​​രാ​​​ട്ട​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു ര​​​ണ്ടു കേ​​​ന്ദ്ര​​​ങ്ങ​​​ളും മോ​​​ചി​​​പ്പി​​​ക്കാ​​​നാ​​​യെ​​​ന്നു സൈ​​​ന്യം അ​​​റി​​​യി​​​ച്ചു. ഇ​​​നി​​​യും കീ​​​ഴ​​​ട​​​ങ്ങാ​​​ത്ത ഐ​​​എ​​​സ് പോ​​​രാ​​​ളി​​​ക​​​ളെ ക​​​ണ്ടെ​​​ത്താ​​​നാ​​​യി കു​​​ർ​​​ദി​​​ഷ്-​​​അ​​​റ​​​ബി സി​​​റി​​​യ​​​ൻ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് ഫോ​​​ഴ്സി​​​ലെ(​​​എ​​​സ് ഡി​​​എ​​​ഫ്) സൈ​​​നി​​​ക​​​ർ ന​​​ഗ​​​ര​​​ത്തി​​​ൽ വ്യാ​​​പ​​​ക​​​മാ​​​യ തെ​​​ര​​​ച്ചി​​​ൽ ആ​​​രം​​​ഭി​​​ച്ചു. ന​​​ഗ​​​ര​​​ത്തി​​​ൽ വി​​​വി​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ൽ കു​​​ഴി​​​ച്ചി​​​ട്ടി​​​രി​​​ക്കു​​​ന്ന ബോം​​​ബു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കു​​​ന്ന ജോ​​​ലി​​​ക​​​ളും ആ​​​രം​​​ഭി​​​ച്ചു​​​വെ​​​ന്ന് എ​​​സ്ഡി​​​എ​​​ഫ് വ​​​ക്താ​​​വ് ത​​​ലാ​​​ൽ സെ​​​ല്ലോ പ​​​റ​​​ഞ്ഞു.


യു​​​എ​​​സ് യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ റാ​​​ഖാ​​​യി​​​ലെ ഐ​​​എസ് താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ വ്യാ​​​പ​​​ക​​​മാ​​​യ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി. വി​​​മ​​​ത​​​സേ​​​ന​​​യെ സ​​​ഹാ​​​യി​​​ക്കാ​​​നാ​​​യി യു​​​എ​​​സ് സ്പെ​​​ഷ​​​ൽ സൈ​​​നി​​​ക​​​രും രം​​​ഗ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്നു. റാ​​​ഖാ​​​യു​​​ടെ പ​​​ത​​​നം ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റി​​​നു ക​​​ന​​​ത്ത പ്ര​​​ഹ​​​ര​​​മാ​​​ണ്. പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ആ​​​ക്ര​​​മ​​​ണ പ​​​ദ്ധ​​​തി​​​ക​​​ൾ അ​​​വ​​​ർ ത​​​യാ​​​റാ​​​ക്കി​​​യി​​​രു​​​ന്ന​​​ത് ഇ​​​വി​​​ടെ നി​​​ന്നാ​​​ണ്. റാഖായിൽ പാ​​​ശ്ചാ​​​ത്യ​​​ബ​​​ന്ദി​​​ക​​​ളെ ഐ​​​എ​​​സ് ത​​​ല​​​വെ​​​ട്ടി​​​ക്കൊ​​​ന്ന​​​തും ഇ​​​തി​​​ന്‍റെ വീ​​​ഡി​​​യോ പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​തും വ​​​ൻ കോ​​​ളി​​​ള​​​ക്ക​​​മു​​​ണ്ടാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.