ഇന്ത്യ-റഷ്യ സംയുക്ത സൈനിക അഭ്യാസം ‘ഇന്ദ്ര’ തുടങ്ങി
Friday, October 20, 2017 11:55 AM IST
മോ​​​​സ്കോ: ഇ​​​​ന്ത്യ-​​​​റ​​​​ഷ്യ സം​​​​യു​​​​ക്ത സൈ​​​​നി​​​​കാ​​​​ഭ്യാ​​​​സം ഇ​​​​ന്ദ്ര- 2017 റഷ്യയിലെ വ്ലാ​​​​ഡി​​​​വോ​​​​സ്റ്റോ​​​​ക്കി​​​​ൽ തു​​​​ട​​​​ങ്ങി. ഇ​​​​​​​​രുരാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ​​​​​​​​യും ക​​​​​​​​ര-​​​​​​​​നാ​​​​​​​​വി​​​​​​​​ക-​​​​​​​​വ്യോ​​​​​​​​മ വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ൾ പ​​​​​​​​ങ്കെ​​​​​​​​ടു​​​​​​​​ക്കു​ന്നുവെന്ന താ​​​​​​ണു പ്ര​​​​​​​​ധാ​​​​​​​​ന പ്ര​​​​​​​​ത്യേ​​​​​​​​ക​​​​​​​​ത. ഇ​​​​​​​​ത്ത​​​​​​​​ര​​​​​​​​ത്തി​​​​​​​​ൽ സം​​​​​​​​യു​​​​​​​​ക്ത സൈ​​​​​​​​നി​​​​​​​​കാ​​​​​​​​ഭ്യാ​​​​​​​​സം ഇ​​​​​​​​താ​​​​​​​​ദ്യ​​​​​​​​മാ​​​​​​​​ണ്.

ഇ​​​​​​​ന്ദ്ര 2017 റ​​​​​​​ഷ്യ​​​​​​​യി​​​​​​​ലെ 249-ാം കം​​​​​​​ബ​​​​​​​യി​​​​​​​ൻ​​​​​​​ഡ് ആ​​​​​​​ർ​​​​​​​മി റേ​​​​​​​ഞ്ച് സെ​​​​​​​ർ​​​​​​​ജീ​​​​​​​വി​​​​​​​സ്കി​​​​​​​യി​​​​​​​ലും വ്ലാ​​​​​​​ഡി​​​​​​​വോ​​​​​​​സ്ടോ​​​​​​​കി​​​​​​​നു സ​​​​​​​മീ​​​​​​​പ​​​​​​​മു​​​​​​​ള്ള ജ​​​​​​​പ്പാ​​​​​​​ൻ ക​​​​​​​ട​​​​​​​ലി​​​​​​​ലു​​​​​​​മാ​​​​​​​യാ​​​​​​​ണ് ന​​​​​​​ട​​​​​​​ക്കു​​​​​​​ക. 350 സൈ​​​​​​​നി​​​​​​​ക​​​​​​​ർ, 80 വ്യോ​​​​​​​മ​​​​​​​സേ​​​​​​​നാം​​​​​​​ഗ​​​​​​​ങ്ങ​​​​​​​ൾ, ര​​​​​​​ണ്ട് ഐ​​​​​​​എ​​​​​​​ൽ 76 വി​​​​​​​മാ​​​​​​​നം, ര​​​​​​​ണ്ട് യു​​​​​​​ദ്ധ​​​​​​​ക്ക​​​​​​​പ്പ​​​​​​​ൽ എ​​​​​​​ന്നി​​​​​​​വ​​​​​​​യാ​​​​​​​ണ് ഇ​​​​​​​ന്ത്യ​​​​​​​യെ പ്ര​​​​​​​തി​​​​​​​നി​​​​​​​ധീ​​​​​​​ക​​​​​​​രി​​​​​​​ച്ച് അ​​​​​​​ഭ്യാ​​​​​​​സ​​​​​​​ത്തി​​​​​​​ൽ പ​​​​​​​ങ്കെ​​​​​​​ടു​​​​ക്കു​​​​ന്നു​​​​ണ്ട്. റ​​​​​​​ഷ്യ​​​​​​​യു​​​​​​​ടെ ഫി​​​​​​​ഫ്ത്ത് ആ​​​​​​​ർ​​​​​​​മി​​​​​​​യി​​​​​​​ലെ ആ​​​​​​​യി​​​​​​​രം സൈ​​​​​​​നി​​​​​​​ക​​​​​​​രും പ​​​​​​​സ​​​​​​​ഫി​​​​​​​ക് നാ​​​​​​​വി​​​​​​​ക സേ​​​​​​​ന​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്നു​​​​​​​ള്ള തീ​​​​​​​ര​​​​​​​സം​​​​​​​ര​​​​​​​ക്ഷ​​​​​​​ണ സേ​​​​​​​ന​​​​​​​യും നാ​​​​​​​വി​​​​​​​ക​​​​​​​രും കി​​​​​​​ഴ​​​​​​​ക്ക​​​​​​​ൻ സൈ​​​​​​​നി​​​​​​​ക കേ​​​​​​​ന്ദ്ര​​​​​​​ത്തി​​​​​​​ൽ​​​​​​​നി​​​​​​​ന്നു​​​​​​​ള്ള വ്യോ​​​​​​​മ​​​​സേ​​​​​​​നാം​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളും പ​​​​​​​ങ്കെ​​​​​​​ടു​​​​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.