മാഡ്രിഡിന്‍റെ ഉത്തരവ് അനുസരിക്കില്ലെന്നു കാറ്റലോണിയ
മാഡ്രിഡിന്‍റെ ഉത്തരവ് അനുസരിക്കില്ലെന്നു കാറ്റലോണിയ
Monday, October 23, 2017 12:02 PM IST
മാ​​ഡ്രി​​ഡ്: കാ​​റ്റ​​ലോ​​ണി​​യ​​ൻ ഭ​​ര​​ണം ഏ​​റ്റെ​​ടു​​ത്തു​​കൊ​​ണ്ടു മാ​​ഡ്രി​​ഡ് പു​​റ​​പ്പെ​​ടു​​വി​​ക്കു​​ന്ന ഉ​​ത്ത​​ര​​വ് കാ​​റ്റ​​ലോ​​ണി​​യ​​യി​​ലെ പോ​​ലീ​​സും മ​​റ്റ് ഉ​​ദ്യോ​​ഗ​​സ്ഥ​​രും ന​​ട​​പ്പാ​​ക്കി​​ല്ലെ​​ന്നു ക​​റ്റാ​​ല​​ൻ നേ​​താ​​ക്ക​​ൾ മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി. കാ​​റ്റ​​ലോ​​ണി​​യ​​യി​​ൽ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​ന്‍റെ നേ​​രി​​ട്ടു​​ള്ള ഭ​​ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച ബി​​ല്ലി​​ന്മേ​​ൽ വെ​​ള്ളി​​യാ​​ഴ്ച സെ​​ന​​റ്റി​​ൽ വോ​​ട്ടെ​​ടു​​പ്പു ന​​ട​​ക്കും. സ്പെ​​യി​​നി​​ൽ നി​​ന്നു വേ​​ർ​​പെ​​ട്ടു സ്വ​​ത​​ന്ത്ര രാ​​ജ്യ​​മാ​​വു​​ന്ന​​തി​​ന് ഒ​​ക്ടോ​​ബ​​ർ ഒ​​ന്നി​​ലെ ഹി​​ത​​പ​​രി​​ശോ​​ധ​​നാ ഫ​​ലം ത​​ങ്ങ​​ൾ​​ക്ക് അ​​നു​​മ​​തി ന​​ൽ​​കു​​ന്നു​​ണ്ടെ​​ന്നാ​​ണു ക​​റ്റാ​​ല​​ൻ നേ​​താ​​ക്ക​​ളു​​ടെ നി​​ല​​പാ​​ട്.

കാ​​റ്റ​​ലോ​​ണി​​യ​​യി​​ലെ എ​​ല്ലാ സി​​വി​​ൽ, പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രും ക​​റ്റാ​​ല​​ൻ സ​​ർ​​ക്കാ​​രി​​ന്‍റെ ഉ​​ത്ത​​ര​​വു​​ക​​ൾ മാ​​ത്ര​​മേ അ​​നു​​സ​​രി​​ക്കു​​ക​​യു​​ള്ളു​​വെ​​ന്നു കാ​​റ്റ​​ലോ​​ണി​​യ​​യു​​ടെ വി​​ദേ​​ശ​​കാ​​ര്യ ചീ​​ഫ് റാ​​വു​​ൽ റോ​​മേ​​വ ബി​​ബി​​സി റേ​​ഡി​​യോ​​യോ​​ടു പ​​റ​​ഞ്ഞു.

ക​​റ്റാ​​ല​​ൻ പാ​​ർ​​ല​​മെ​​ന്‍റ് വ്യാ​​ഴാ​​ഴ്ച ചേ​​ർ​​ന്നു മാ​​ഡ്രി​​ഡി​​ന്‍റെ നി​​ല​​പാ​​ടി​​ന് ഉ​​ചി​​ത​​മാ​​യ പ്ര​​തി​​ക​​ര​​ണം ന​​ൽ​​കു​​മെ​​ന്നു ക​​റ്റാ​​ല​​ൻ പ്ര​​സി​​ഡ​​ന്‍റ് കാ​​ർ​​ല​​സ് പ്യൂ​​ജി​​മോ​​ണ്ട് വ്യ​​ക്ത​​മാ​​ക്കി. കാ​​റ്റ​​ലോ​​ണി​​യ​​യി​​ൽ നേ​​രി​​ട്ടു​​ള്ള ഭ​​ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി​​ക്ക​​ഴി​​ഞ്ഞാ​​ൽ പ്യൂ​​ജി​​മോ​​ണ്ടി​​നു പി​​ന്നെ അ​​ധി​​കാ​​ര​​മി​​ല്ലെ​​ന്നു സ് പാ​​നി​​ഷ് ഭ​​ര​​ണ​​കൂ​​ടം ചൂ​​ണ്ടി​​ക്കാ​​ട്ടി. ആ​​റു​​മാ​​സ​​ത്തി​​ന​​കം പു​​തി​​യ തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ത്താ​​നാ​​ണു സ്പാ​​നി​​ഷ് കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ പ​​ദ്ധ​​തി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.