മക്കൾക്കു സുരക്ഷയൊരുക്കി അമ്മ നടന്നുനീങ്ങിയതു മരണത്തിലേക്ക്
മക്കൾക്കു സുരക്ഷയൊരുക്കി അമ്മ നടന്നുനീങ്ങിയതു മരണത്തിലേക്ക്
Tuesday, November 7, 2017 1:57 PM IST
ടെ​​​​ക്സ​​​​സ്: ടെ​​​​ക്സസി​​​​ൽ ബാ​​​പ്റ്റി​​​സ്റ്റ് ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന വെ​​​​ടി​​​​വ​​​​യ്പ്പി​​​​നി​​​​ടെ ജോ​​​​ൺ വാ​​​​ൻ​​​​ഡ് എ​​​​ന്ന യു​​​​വ​​​​തി ത​​​​ന്‍റെ നാ​​​​ലു​​​​മ​​​​ക്ക​​​​ളെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ സ്വ​​​​ന്തം ജീ​​​​വ​​​​ൻ ബ​​​​ലി​​​​ന​​​​ൽ​​​​കി. ത​​​​ന്‍റെ ദൗ​​​​ത്യ​​​​ത്തി​​​​ൽ അ​​​​വ​​​​ർ പൂ​​​​ർ​​​​ണ​​​​മാ​​​​യും വി​​​​ജ​​​​യി​​​​ച്ചി​​​​ല്ല. ഒ​​​​രു കു​​​​ടും​​​​ബ​​​​സു​​​​ഹൃ​​​​ത്ത് ഫേ​​​​യ്സ് ബു​​​​ക്കി​​​​ൽ സം​​​​ഭ​​​​വം വി​​​​വ​​​​രി​​​​ച്ച​​​​തോ​​​​ടെ ജോ​​​​ൺ വാ​​​​ൻ​​​​ഡി​​​​ന്‍റെ ക​​​​ഥ നാ​​​​ടെ​​​​ങ്ങും പ്ര​​​​ച​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.
ഞാ​​​​യ​​​​റാ​​​​ഴ്ച സ​​​​ത​​​​ർ​​​​ലാ​​​​ൻ​​​​ഡി​​​​ലെ ഫ​​​​സ്റ്റ് ബാ​​​​പ്റ്റി​​​​സ്റ്റ് ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ൽ ജോ​​​​ൺ​​​​വാ​​​​ൻ​​​​ഡും മ​​​​ക്ക​​​​ളാ​​​​യ എ​​​​മി​​​​ലി, റെ​​​​യ്‌​​​​ല​​​​ൻ​​​​ഡ്, ബ്രൂ​​​​ക്ക്, റി​​​​ഹാ​​​​ന എ​​​​ന്നി​​​​വ​​​രും പ്രാ​​​​ർ​​​​ഥി​​​​ക്കാ​​​​ൻ എ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​യി​​​​രു​​​​ന്നു വെ​​​​ടി​​​​വ​​​​യ്പ്പ് അ​​​​ര​​​​ങ്ങേ​​​​റി​​​​യ​​​​ത്.


പി​​​​ന്നീ​​​​ട് ന​​​​ട​​​​ന്ന​​​​ത് ഒ​​​​ന്പ​​​​തു​​​​വ​​​​യ​​​​സു​​​​കാ​​​​രി​​​​യാ​​​​യ മ​​​​ക​​​​ൾ റി​​​​ഹാ​​​​ന വി​​​​വ​​​​രി​​​​ക്കു​​​​ന്നു- വെ​​​​ടി​​​​വ​​​​യ്പ്പ് ആ​​​​രം​​​​ഭി​​​​ച്ച ഉ​​​​ട​​​​ൻ അ​​​​മ്മ ത​​​​ന്നെ ഒ​​​​രു​​​​വ​​​​ശ​​​​ത്തേ​​​​ക്ക് ത​​​​ള്ളി മാ​​​​റ്റി. പി​​​​ന്നീ​​​​ട് സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ളാ​​​​യ എ​​​​മി​​​​ലി​​​​യേ​​​​യും റെ​​​​യ്‌​​​​ലാ​​​​ൻ​​​​ഡി​​​​നെ​​​​യും ബ്രൂ​​​​ക്കി​​​​നെ​​​​യും വെ​​​​ടി​​​​യേ​​​​ൽ​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​ൻ അ​​​​മ്മ​​​​യോ​​​​ടു ചേ​​​​ർ​​​​ത്തു​​​​നി​​​​ർ​​​​ത്തി. റി​​​​ഹാ​​​​ന​​​​യു​​​​ടെ ഇൗ ​​​​വി​​​​വ​​​​ര​​​​ണം കു​​​​ടും​​​​ബ​​​​സു​​​​ഹൃ​​​​ത്താ​​​​ണ് ഫേ​​​​യ്സ്ബു​​​​ക്കി​​​​ൽ പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ച​​​​ത്.

വെ​​​​ടി​​​​വ​​​​യ്പ്പി​​​​ൽ ജോ​​​​ൺ വാ​​​​ൻ​​​​ഡും മ​​​​ക്ക​​​​ളാ​​​​യ ബ്രൂ​​​​ക്ക് (5),എ​​​​മി​​​​ലി(7) എ​​​​ന്നി​​​​വ​​​​രും കൊ​​​​ല്ല​​​​പ്പെ​​​ട്ടു. അ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ആ​​​​കെ 26പേ​​​​രാ​​​​ണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.