സൗദി: കൂടുതൽ രാജകുമാരന്മാരെ തടവിലാക്കി
സൗദി: കൂടുതൽ രാജകുമാരന്മാരെ തടവിലാക്കി
Wednesday, November 8, 2017 1:41 PM IST
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ അ​റ​സ്റ്റു​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ക്ക​ലും തു​ട​രു​ന്നു. നൂ​റു​ക​ണ​ക്കി​നു​പേ​ർ ത​ട​വി​ലാ​യ​താ​യി ക​രു​ത​പ്പെ​ടു​ന്നു. അ​ഴി​മ​തി​യും ധൂ​ർ​ത്തും ന​ട​ത്തി​യ​വ​രെ പി​ടി​ക്കു​ന്നു എ​ന്ന പേ​രി​ലാ​ണ് ‘ശു​ദ്ധീ​ക​ര​ണം’. കി​രീ​ടാ​വ​കാ​ശി​യാ​യ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ രാ​ജ​കു​മാ​ര​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണു ന​ട​പ​ടി. പ്ര​തി​രോ​ധ​മ​ന്ത്രി​യും കി​രീ​ടാ​വ​കാ​ശി​യു​മാ​യി​രു​ന്ന 2011-ൽ ​മ​രി​ച്ച സു​ൽ​ത്താ​ൻ ബി​ൻ അ​ബ്ദു​ൾ അ​സീ​സി​ന്‍റെ കു​ടും​ബ​ക്കാ​രാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഇ​പ്പോ​ഴ​ത്തെ രാ​ജാ​വ് സ​ൽ​മാ​ന്‍റെ പ​രേ​ത​നാ​യ സ​ഹോ​ദ​ര​ൻ അ​ബ്ദു​ള്ള രാ​ജാ​വി​ന്‍റെ ര​ണ്ടു പു​ത്ര​ന്മാ​ർ അ​ട​ക്ക​മാ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​നേ​താ​വ് ഉ​സാ​മ ബി​ൻ ലാ​ദ​ന്‍റെ അ​ർ​ധ​സ​ഹോ​ദ​ര​നും ബി​ൻ ലാ​ദ​ൻ വ്യ​വ​സാ​യ ഗ്രൂ​പ്പി​ന്‍റെ ത​ല​വ​നു​മാ​യ ബ​ക്ക​ർ ബി​ൻ ലാ​ദ​ൻ അ​ന്ന് അ​റ​സ്റ്റി​ലാ​യ​വ​രി​ൽ​പ്പെ​ടു​ന്നു.


ജൂ​ണി​ൽ കി​രീ​ടാ​വ​കാ​ശി​പ​ദ​വി​യി​ൽ​നി​ന്നു മാ​റ്റ​പ്പെ​ട്ട മു​ഹ​മ്മ​ദ് ബി​ൻ ന​യ​ഫ് രാ​ജ​കു​മാ​ര​ന്‍റേ​ത് അ​ട​ക്കം 1700-ലേ​റെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച​വ​രെ 1200 എ​ണ്ണ​മാ​ണു മ​ര​വി​പ്പി​ച്ച​ത്. രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വി​ദേ​ശ​യാ​ത്ര വി​ല​ക്കി​യി​രി​ക്കു​ക​യാ​ണ്.
മു​ഹ​മ്മ​ജ് ബി​ൻ സ​ൽ​മാ​ന് എ​തി​രാ​ളി​ക​ളാ​കാ​വു​ന്ന രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ളെ​യും അ​വ​രു​ടെ ബി​സി​ന​സ് കൂ​ട്ടാ​ളി​ക​ളെ​യു​മാ​ണ് ഈ ​ശു​ദ്ധീ​ക​ര​ണ​ത്തി​ൽ ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.